KOYILANDY DIARY

The Perfect News Portal

ദേശീയ ചലച്ചിത്ര അവാര്‍ഡ്; സുരഭി മികച്ച നടി, അക്ഷയ്കുമാര്‍ നടന്‍

ഡല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. രുസ്തത്തിലെ അഭിനയത്തിലൂടെ അക്ഷയ് കുമാര്‍ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടിയപ്പോള്‍ മിന്നാമിനുങ്ങിലെ അഭിനയത്തിന് സുരഭി മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. ഇരുവരും ആദ്യമായാണ് ദേശീയ അവാര്‍ഡ് കരസ്ഥമാക്കുന്നത്. മറാഠി ചിത്രം കാസവ് മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടി.

അതേസമയം, മികച്ച നടന്റെ അന്തിമ പട്ടികയില്‍ എത്തിയ മോഹന്‍ലാല്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി. ജനതാ ഗാരേജ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പുലിമുരുകന്‍ എന്നി സിനിമകളിലെ അഭിനയത്തിനാണ് മോഹന്‍ലാല്‍ പ്രത്യേക പരാമര്‍ശം കരസ്ഥമാക്കിയത്.

 പുരസ്കാരങ്ങള്‍

മികച്ച ചിത്രം: കാസവ് (മറാഠി)
പ്രത്യേക ജൂറി പരാമര്‍ശം: മോഹന്‍ലാല്‍ (മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്ബോള്‍, ജനതാ ഗാരേജ്, പുലിമുരുകന്‍)
മികച്ച നടി: സുരഭി (മിന്നാമിനുങ്ങ്)
മികച്ച നടന്‍: അക്ഷയ് കുമാര്‍ (രുസ്തം)
മികച്ച ബാലതാരങ്ങള്‍: ആദിഷ് പ്രവീണ്‍ (കുഞ്ഞുദൈവം), സൈറ വസി, മനോഹര്‍ കെ
മികച്ച മലയാളചിത്രം: മഹേഷിന്റെ പ്രതികാരം
മികച്ച ഗാനരചയിതാവ്: വൈരമുത്തു
ഓഡിയോഗ്രഫി: ജയദേവന്‍ ചക്കട (കാട് പൂക്കുന്ന നേരം)
ഒറിജിനല്‍ തിരക്കഥ: ശ്യാം പുഷ്കരന്‍ (മഹേഷിന്റെ പ്രതികാരം)
പ്രത്യേക പുരസ്കാരം: മുക്തിഭവന്‍, കട്വി ഹവാ, നീര്‍ജാ
മികച്ച തമിഴ്ചിത്രം: ജോക്കര്‍

Advertisements

മറ്റു​ പുരസ്കാരങ്ങള്‍

സിനിമാ സൗഹൃദ സംസഥാനം: ഉത്തര്‍പ്രദേശ്
മികച്ച സിനിമാ ക്രിട്ടിക്: ജി. ധനഞ്ജയന്‍
ഡോക്യുമെന്ററി: ചെമ്ബൈ-മൈ ഡിസ്കവറി ഓഫ് ലെജന്റ് (സൗമ്യ സദാനന്ദന്‍)
ആനിമേഷന്‍ ഫിലിം: ഹം ചിത്ര് ബനാതേ ഹേ
മികച്ച ഹ്രസ്വ ചിത്രം: ആഭ
മികച്ച എഡുക്കേഷണല്‍ ഫിലിം: വാട്ടര്‍ഫ്ളാസ്

Leave a Reply

Your email address will not be published. Required fields are marked *