KOYILANDY DIARY

The Perfect News Portal

കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ

കൊച്ചി:  സ്‌നാപ്ഡ്രാഗണ്‍ 835 പ്രോസസര്‍, ആറ് ജിബി റാം കിടിലന്‍ ഫീച്ചറുകളുമായി നോക്കിയ. ഒരിക്കല്‍ നഷ്ടപ്പെട്ട വിപണി തിരിച്ചുപിടിക്കാന്‍ വലിയ തയ്യാറെടുപ്പുമായിട്ടാണ് നോക്കിയ എത്തിയിരിക്കുന്നത്. നോക്കിയ 3, 5 എന്നീ മോഡല്‍ സ്മാര്‍ട്ട് ഫോണുകളുമായാണ് ലോക വ്യാപകമായി 120 വിപണികളിലേക്ക് എച് എം ഡി ഗ്ലോബല്‍ എത്തുന്നത്. മികച്ച നിലവാരവും ന്യായമായ വിലയുമായിരിക്കും ഈ ഫോണുകളുടെ പ്രത്യേകതയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഇടത്തരക്കാരെ ലക്ഷ്യമിട്ടാണു നോക്കിയ മൂന്ന്, നോക്കിയ അഞ്ച് എന്നീ മോഡലുകള്‍ വിപണിയിലേക്കെത്തുന്നത്. അഞ്ച് ഇച്ച് എച്ച് ഡി ഡിസ്‌പ്ലേ, എട്ട് എം പി സെല്‍ഫി ക്യാമറ, ഗോറില്ല ഗ്ലാസ് എന്നീ സവിശേഷതകളുള്ള നോക്കിയ മൂന്നിന് ഏകദേശം ഇന്ത്യന്‍ വിപണിയില്‍ 10,000 രൂപയ്ക്കടുത്താകും വില.

 ആന്‍ഡ്രോയ്ഡ് നൂഗട്ട് ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് നോക്കിയ ഹാന്‍ഡ്‌സെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. അതേസമയം, നോക്കിയ അഞ്ചിന് ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 13,500 രൂപയോളമായിരിക്കും വിലയെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. പരിധിയില്ലാത്ത തരത്തിലുള്ള ക്ലൗഡ് സ്‌റ്റോറേജാണ് രണ്ടു മോഡലുകളുടേയും പ്രധാന പ്രത്യേകത.

Leave a Reply

Your email address will not be published. Required fields are marked *