KOYILANDY DIARY

The Perfect News Portal

വോഡഫോണും ഐഡിയയും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി

ഡല്‍ഹി: ബ്രിട്ടീഷ് മൊബൈല്‍ ഭീമന്‍ വോഡഫോണിന്റെ ഇന്ത്യന്‍ യൂണിറ്റും ഐഡിയ സെല്ലുലാരും ഔദ്യോഗികമായി ഒന്നിക്കാന്‍ ധാരണയായി. ലയനത്തോടെ 400 മില്യന്‍ ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്റര്‍മാരായി ജിയോയുടെ വെല്ലുവിളി മറികടക്കാനൊരുങ്ങുകയാണ് ഇരുകമ്പനികളും.

കമ്പനികളുടെ ലയനത്തോടെ വോഡഫോണിന് 45 ശതമാനം ഓഹരികള്‍ സ്വന്തമാകും. ചെയര്‍മാനെ നിയമിക്കാനുള്ള അവകാശം ഐഡിയയ്ക്കാണ്. ചീഫ് എക്സിക്യൂട്ട് ഓഫീസര്‍,​ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എന്നിവരെ തിരഞ്ഞെടുക്കുന്നത് ഇരുകമ്പനികളുടെയും അംഗീകാരത്തോടെ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *