ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബാഹുബലി 2 ദ കണ്‍ക്ലൂഷന്‍ ട്രെയിലര്‍ പുറത്തിറങ്ങി. സിനിമയുടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ട്രെയിലറുകളാണ് പുറത്തിറങ്ങിയത്. ട്രെയിലറിന്റെ ദൈര്‍ഘ്യം 2.22 മിനിറ്റാണ്. പ്രേക്ഷകരെ ആവേശത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയാണ് സിനിമയുടെ ആദ്യഭാഗം സംവിധായകനായ എസ്.എസ് രാജമൗലി അവസാനിപ്പിച്ചതും. ഏപ്രില്‍ 28നാണ് ബാഹുബലി 2 തിയറ്ററുകളിലെത്തുന്നത്. പ്രഭാസ്, റാണ ദഗുബതി എന്നിവരെ കൂടാതെ അനുഷ്‌ക, നാസര്‍, രമ്യാ കൃഷ്ണന്‍, സത്യരാജ്, തമന്ന തുടങ്ങിയ പ്രധാനതാരങ്ങളും ട്രെയിലറില്‍ കടന്നുവരുന്നുണ്ട്.