KOYILANDY DIARY

The Perfect News Portal

നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒന്ന് തിരിച്ചുവന്നു

രണ്ടായിരങ്ങളില്‍ ഇന്ത്യക്കാരുടെ കൂടെയുണ്ടായിരുന്ന നോക്കിയ 3310 മൊബൈല്‍ ഫോണ്‍ ഒന്ന് കുട്ടപ്പനായി തിരിച്ചുവന്നിരിക്കുകയാണ്. എല്ലാക്കാലത്തും ഏറ്റവും മുന്നേറി നിന്ന നോക്കിയാ ഫോണ്‍ പുതിയ നിറങ്ങളിലും ഡിസ്പ്ലേയിലുമാണ് എത്തിയിരിക്കുന്നത്.

വില ഇത്തിരി കൂടിയോന്നാണ് സംശയം. ഏതാണ്ട് 3500 രൂപയായിരിക്കും വില. ചെറിയ വിലയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ ലഭിക്കുന്ന ഇക്കാലത്ത് ഈ വില കൂടി എന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ പ്രതികരണം.

ഒരു മാസം നീണ്ടുനില്‍ക്കുന്ന ബാറ്ററി ബാക്കപ്പാണ് കമ്പനി പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. കൂടാതെ പഴയ പാമ്പ്‌ കളി വീണ്ടുമെത്തും. ചുവപ്പ്, മഞ്ഞ, നീല, ഗ്രേ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാവും.

Advertisements

Leave a Reply

Your email address will not be published. Required fields are marked *