KOYILANDY DIARY

The Perfect News Portal

വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവര്‍ സൂക്ഷിക്കുക

ആശയവിനിമയ സൗകര്യങ്ങള്‍ കൂടിയതോടെ മനുഷ്യന് കള്ളം പറയാനുള്ള വാസനയും കൂടിയെന്നാണ് വിലയിരുത്തല്‍. വാട്സാപ്പിലും മറ്റും ചാറ്റ് ചെയ്യുമ്പോള്‍ യാതൊരു ഭാവഭേദവുമില്ലാതെ കള്ളം പറയുന്നവര്‍ സൂക്ഷിക്കുക. നിങ്ങള്‍ എവിടെയാണുള്ളതെന്ന് മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ കഴിയുന്ന കാലം അതിവിദൂരമല്ല. നിങ്ങള്‍ ഓരോ സമയത്തും എവിടെയുണ്ടെന്ന് മറ്റുള്ളവര്‍ക്ക് അറിയാന്‍ സാധിക്കുന്ന തരത്തിലുള്ള സൗകര്യങ്ങളുമായി വാട്സാപ്പ് പുതുക്കുകയാണ്. ലൈവ് ലൊക്കേഷന്‍ ട്രാക്കിങ് എന്നാണ് ഇതിന് പേര്. വാട്സാപ്പിന്റെ ബീറ്റ വേര്‍ഷനില്‍ ഇത് നിലവില്‍ വന്നുകഴിഞ്ഞു. ഉടന്‍തന്നെ എല്ലാ വാട്സാപ്പുകളും ഇതേ രീതിയിലേക്ക് മാറും. ആന്‍ഡ്രോയ്ഡിലും ഐഒഎസിലും പുതിയ സംവിധാനം പ്രവര്‍ത്തിക്കും.

ഗ്രൂപ്പ് ചാറ്റ് ചെയ്യുമ്പോഴോ നേരിട്ട് ചാറ്റുചെയ്യുമ്പോഴോ നിങ്ങള്‍ എവിടെയാണെന്നത് മറ്റുള്ളവര്‍ക്ക് കാണാന്‍ കഴിയും. അതുകൊണ്ടുതന്നം നുണ പറയുന്നവര്‍ക്ക് പണികിട്ടും. നിങ്ങള്‍ എവിടെയാണെന്ന വിവരം മറ്റുള്ളവരുമായി ഷെയര്‍ ചെയ്യാനുള്ള സൗകര്യം ഇപ്പോള്‍ത്തന്നെ ഉണ്ട്. എന്നാല്‍, റിയല്‍ ടൈമില്‍ മറ്റുള്ളവര്‍ക്ക് വിവരം കിട്ടുന്നത് കൂടുതല്‍ പുതുമയുള്ള കാര്യമാണ്.

ലൈവ് ട്രാക്കിങ് സംവിധാനം നിശ്ചിതസമയത്ത് ഉള്‍പ്പെടുത്താനും ഒഴിവാക്കാനുമാകും എന്നതുകൊണ്ട് ഇതില്‍നിന്ന് രക്ഷപ്പെടാനും അവസരമുണ്ട്. ആപ്പിന്റെ സെറ്റിങ്സ് മെനുവിലൂടെയാണ് ഇത് ചെയ്യേണ്ടത്. ഈ ഫീച്ചര്‍ ഡിസേബിള്‍ഡ് ആയ നിലയിലായിരിക്കും ഉണ്ടാവൂക. നമുക്ക് വേണമെങ്കില്‍ ഉപയോഗിക്കാം. രണ്ട് മിനിറ്റ്, അഞ്ചുമിനിറ്റ് നേരത്തേയ്ക്ക് ലൈവ് ട്രാക്കിങ് എനേബിള്‍ ചെയ്യാനാണ് ഇപ്പോള്‍ സൗകര്യമുള്ളത്. പുതിയ സൗകര്യം നിലവില്‍ വന്നോ എന്നറിയുന്നതിന് വാട്സാപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി.

Leave a Reply

Your email address will not be published. Required fields are marked *