KOYILANDY DIARY

The Perfect News Portal

ഷവോമി റെഡ്മി നോട്ട് 4 പുറത്തിറങ്ങി

ഷവോമി റെഡ്മി നോട്ട് 4 പുറത്തിറങ്ങി. 2ജിബി റാമും 32ജിബി സ്റ്റോറേജും അടങ്ങിയ അടിസ്ഥാന മോഡലിന് 9,999 രൂപയാണ് വില. 3ജിബി റാമും 32ജിബി സ്റ്റോറേജുമടങ്ങിയ മോഡലിന് 10,999 രൂപയും 4ജിബി റാം + 64ജിബി സ്റ്റോറേജ് മോഡലിന് 12,999 രൂപയുമാണ് വില. ഫ്ളിപ്പ്ക്കാര്‍ട്ട്, Mi.com എന്നീ സൈറ്റുകളില്‍ നിന്ന് ജനുവരി 23ാം തീയതി 12 മണി മുതല്‍ ഫോണ്‍ വാങ്ങി തുടങ്ങാം. ഫോണിന് പ്രീ-റജിസ്ട്രേഷനൊന്നും ആവശ്യമില്ല. കറുപ്പ്, ഗ്രേ, ഗോള്‍ഡന്‍ നിറങ്ങളില്‍ ഷവോമി വിപണിയില്‍ ലഭ്യമാകും. മികച്ച ബാറ്ററി ലൈഫാണ് ഷവോമിയുടേതായി എടുത്തു പറയാവുന്ന മറ്റൊരു പ്രത്യേകത. നിലവില്‍ ഷവോമിയുടെ തന്നെ റെഡ്മി നോട്ട് 3 റെഡ്മി 3എസ്, റെഡ്മി 3എസ് പ്രൈം എന്നിവ ഇന്ത്യന്‍ വിപണി കൈയ്യടക്കിയ മോഡലുകളാണ്.

Leave a Reply

Your email address will not be published. Required fields are marked *