KOYILANDY DIARY

The Perfect News Portal

തിളങ്ങുന്ന ഇന്ത്യയിലെ തിളങ്ങുന്ന ഗുഹ!

അതിശയിപ്പിക്കുന്ന നിരവധി ഗുഹകള്‍ക്ക് പേരുകേട്ടതാണ് ഇന്ത്യ. മഹാരാഷ്ട്രയിലെ അജന്തയും എല്ലോറയുമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ഗുഹകള്‍. എന്നാല്‍ ഇവ മനുഷ്യ നിര്‍മ്മിത ഗുഹയാണ്. ഈ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കാനും വിഷമമില്ല. എന്നാല്‍ പ്രകൃതി തന്നെ ഒരുക്കിയ നിരവധി ഗുഹകള്‍ ഇന്ത്യയില്‍ ഉണ്ട്. വളരെ ഏറെ കഷ്ടപ്പെട്ട് വേണം ഗുഹയുടെ അകത്തേക്ക് പ്രവേശിക്കാന്‍. ഇങ്ങനെ വളരെ പ്രയാസപ്പെട്ട് ഗുഹയ്ക്കിള്ളില്‍ കയറുമ്ബോള്‍ ലഭിക്കുന്ന ത്രില്‍ ഒന്ന് വേറെ തന്നെയാണ്. ഇത്തരത്തില്‍ ഒരു തിളങ്ങുന്ന ഗുഹയേ നമുക്ക് പരിചയപ്പെടാം. ഛാത്തീസ്ഘട്ടിലെ കുതുംസര്‍ ഗുഹയാണ് ഉള്ളിലെ അതിന്റെ തിളക്കം കൊണ്ട് ആളുകളെ വിസ്മയിപ്പിക്കുന്നത്.

കുതുംസര്‍ ഗുഹയ്ക്ക് ഒരു ചരിത്രമുണ്ട്

വലിയ ചുണ്ണാമ്ബ് കല്ലുകളില്‍ രൂപപ്പെട്ടതാണ് ഈ ഗുഹ. ആയിരക്കണക്കിന് വര്‍ഷ വേണം ചുണ്ണാമ്ബ് കല്ലുകൊണ്ടുള്ള ഇത്തരത്തിലുള്ള ഒരു ഗുഹ രൂപപ്പെടാന്‍. അതിനാല്‍ തന്നെ ആയിരക്കണക്കിന് വര്‍ഷത്തെ പഴക്കമുണ്ട് ഈ ഗുഹയ്ക്ക്. എന്നാല്‍ 1993ല്‍ ആണ് ഈ ഗുഹ കണ്ടെത്തിയത്. അതുമുതല്‍ക്ക് നിരവധി ഗവേഷണങ്ങള്‍ ഈ ഗുഹയെ സംബന്ധിച്ച്‌ നടന്നുവരുന്നുണ്ട്.

ഗുഹ കാണാന്‍

Advertisements

ഗോപാനുസാര്‍ ഗുഹ എന്നായിരുന്നു മുന്‍പ് ഈ ഗുഹ അറിയപ്പെട്ടിരുന്നത്. പിന്നീട് കുതുംസര്‍ ഗുഹ എന്ന പേരില്‍ ഈ ഗുഹ പ്രശസ്തമായി. ഛാത്തിസ്ഗഢിലെ കാന്‍ഗര്‍ വാലി നാഷണല്‍ പാര്‍ക്കില്‍ ആണ് ഈ ഗുഹ സ്ഥിതി ചെയ്യുന്നത്.

ഗുഹയിലേക്ക്

ചുണ്ണാമ്ബ് കല്ലുകളില്‍ രൂപപ്പെട്ട വളരെ നീളമുള്ള ഗുഹയാണ് ഈ ഗുഹ. ഗുഹയ്ക്കുള്ളില്‍ ചുണ്ണാമ്ബ് കല്ലില്‍ രൂപപ്പെട്ട ഒരു ശിവലിംഗവും ചെറിയ ചെറിയ പൊയ്കകളുമുണ്ട്. മഴക്കാലത്ത് ഇതില്‍ നിന്ന് ജലം പുറത്തേക്ക് ഒഴുകാറുണ്ട്. ഇവിടെ ഒരു ശിവലിംഗം രൂപപ്പെട്ടതിനാല്‍ ഒരു തീര്‍ത്ഥാടന കേന്ദ്രമായും ഈ ഗുഹ പ്രസിദ്ധമായിരുന്നു. ഇവിടുത്തെ ശിവ ലിംഗത്തിന് മുന്നില്‍ പൂജകള്‍ നടത്താറുണ്ടായിരുന്നു. ഇത് ഗുഹയ്ക്ക് കേടുപാടുകള്‍ വരുത്തിയതിന്നേത്തുടര്‍ന്ന് എല്ലാവിധ പൂജകളും നിര്‍ത്തി വച്ചിരിക്കുകയാണ്.

ഗുഹയ്ക്കുള്ളിലെ തിളക്കം

ചുണ്ണാമ്ബ് കല്ലുകളാണ് ഇരുള്‍ നിറഞ്ഞ ഈ നീളന്‍ ഗുഹയ്ക്കുള്ളില്‍ തിളക്കം നല്‍കുന്നത്. മഴക്കാലത്ത് പലപ്പോഴും ഈ ഗുഹ വെള്ളത്തില്‍ ആകാറുണ്ട്. ഗുല്യ്ക്കുള്ളിലെ പൊയ്കകളില്‍ നിന്ന് പുറത്തേക്ക് ഒഴുകുന്ന വെള്ളമാണ് ഇതിന് കാരണം.

ഗുഹയ്ക്കുള്ളില്‍ ഇരുമ്ബ് കമ്ബി വേലികള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഇതിന് ഉള്ളിലൂടെയാണ് ആളുകള്‍ ഗുഹയ്ക്ക് അകത്തേക്ക് പ്രവേശിക്കാറുള്ളത്. നിങ്ങള്‍ ഗുഹയ്ക്കുള്ളില്‍ പ്രവേശിക്കുമ്ബോള്‍ വനം വകുപ്പിന്റെ ഗൈഡുകള്‍ നിങ്ങളുടെ കൂടെ വരും. ഓരോ സംഘങ്ങളായാണ് സഞ്ചാരികളെ ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിപ്പിക്കുക.

പോകാന്‍ പറ്റിയ സമയം

നവംബര്‍ മുതല്‍ മാര്‍ച്ച്‌ വരേയുള്ള ശീതകാലമാണ് കുതുംസര്‍ ഗുഹ സന്ദര്‍ശിക്കാന്‍ ഏറ്റവും മികച്ച സമയം. മഴക്കാലത്ത് സഞ്ചാരികളെ ഗുഹയ്ക്കുള്ളില്‍ പ്രവേശിപ്പിക്കാറില്ല.

എവിടെയാണ്

ഛാത്തീസ്ഗഢിലെ ജഗദാല്‍പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയായി കാന്‍ഗര്‍ വാലി നാഷണല്‍ പാര്‍ക്കിനുള്ളില്‍ ആണ് കുതുംസര്‍ ഗുഹ സ്ഥിതി ചെയ്യുന്നത്.

എത്തിച്ചേരാന്‍

കാന്‍ഗര്‍ ഘാട്ടി നാഷണല്‍ പാര്‍ക്കിനുള്ളിലൂടെ 10 കിലോമീറ്റര്‍ സഞ്ചരിക്കണം സഞ്ചാരിക്കള്‍ക്ക് ഈ ഗുഹയില്‍ എത്തിച്ചേരാന്‍. ഇവിടെയ്ക്ക് വാഹനങ്ങള്‍ കടത്തി വിടാറില്ല.

Leave a Reply

Your email address will not be published. Required fields are marked *