KOYILANDY DIARY

The Perfect News Portal

വെറും വയറ്റില്‍ ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് അര്‍ബുദം ക്ഷണിച്ചുവരുത്തും

ചെറുപ്പത്തില്‍ മുതിര്‍ന്നവര്‍ പറയാറുണ്ട്, കുട്ടികള്‍ പഴങ്ങളും പച്ചക്കറികളും കഴിച്ച്‌ വളരണം എന്ന്. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും, ഫൈബറും, മിനറല്‍സും, ആന്റിഓക്സിഡന്‍സും ഹൃദയസംബന്ധമായ അസുഖങ്ങളെയും, ക്യാന്‍സറിനെയുമൊക്കെ ചെറുക്കാറുണ്ട്. എന്നാല്‍ ആരോഗ്യത്തിന് ഏതൊക്കെ ഭക്ഷണങ്ങള്‍ വേണമെന്നതിനെക്കുറിച്ച്‌ ആര്‍ക്കും ധാരണയില്ല. വെറും വയറ്റില്‍ കഴിയ്ക്കരുതാത്ത ഭക്ഷണങ്ങള്‍ ചിലതുണ്ട്.

1. തക്കാളി തക്കാളിയില്‍ ധാരാളം വിറ്റാമിനുകളും ആന്റിഓക്സിഡന്റ്സും അടങ്ങിയിട്ടുണ്ട്. എന്നാല്‍ വെറുംവയറ്റില്‍ തക്കാളി കഴിച്ചാല്‍, വയറ്റില്‍ ആസിഡ് ഉണ്ടാക്കുന്നു. ഇത് വയറ്റില്‍ ബ്ലോക്ക് ഉണ്ടാക്കുകയും വയറ്റില്‍ സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നു. ഈ സമ്മര്‍ദ്ദം വയറ്റില്‍ വേദനയ്ക്ക് കാരണമാകുന്നു. ഇത് ആളുകളില്‍ അള്‍സറും, ക്യാന്‍സറും ഉണ്ടാക്കുന്നു.

2. നാരങ്ങ, ഓറഞ്ച്, ചെറുമധുരനാരങ്ങ നാരങ്ങ, ഓറഞ്ച്, ചെറുമധുരനാരങ്ങ എന്നിവയില്‍ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ ‘സി’ , ഫൈബര്‍, ആന്റിഓക്ഡന്റ്സ്, പൊട്ടാസ്യം, കാത്സ്യം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവ വെറുവയറ്റില്‍ കഴിക്കാന്‍ സാധിക്കുന്നതല്ല.

Advertisements

3. മൊരിഞ്ഞ ഭക്ഷണങ്ങള്‍ മൊരിഞ്ഞ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കരുതെന്നാണ് പറയാറുള്ളത്.

4. ഗ്യാസുള്ള പാനീയങ്ങള്‍ വെറും വയറ്റില്‍ ഒരിക്കലും കഴിക്കരുതാത്ത ഒന്നാണ് ഗ്യാസുള്ള പാനീയങ്ങല്‍. ക്യാന്‍സര്‍, ഹൃദയസംബന്ധമായ അസുഖങ്ങള്‍, പ്രമേഹം, കരള്‍ അസുഖങ്ങള്‍ എന്നിവ ഉണ്ടാകാന്‍ ഇത്തരം പാനീയങ്ങള്‍ കാരണമാക്കുന്നുവെന്ന് പഠനങ്ങളില്‍ തന്നെ കണ്ടെത്തിയിട്ടുണ്ട്. സോഡയില്‍ 8 അല്ലെങ്കില്‍ 10 സ്പൂണ്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്, ഇത് വെറും വയറ്റില്‍ കഴിച്ചാല്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. ഇത് പ്രമേഹം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു.

5. ചായയും, കാപ്പിയും സാധാരണ എല്ലാവരും ചായയോ കാപ്പിയോ അതിരാവിലെ കുടിക്കുന്നവരാണ്. എന്നാല്‍ വെറും വയറ്റില്‍ ഇവ കഴിച്ചാല്‍ ഹൈഡ്രോളിക് ആസിഡിന്റെ തോത് ഉയര്‍ത്തുകയും ഛര്‍ദ്ദി ഉണ്ടാക്കുകയും ചെയ്യും എന്നാണ് പറയുന്നത്. കൂടാതെ കോളന്‍ ക്യാന്‍സറിനും കാരണമാകുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. മുട്ട, ബ്ലൂബെറീസ്, തണ്ണിമത്തന്‍, നട്ട്സ്, ഓമയ്ക്ക, ബക്ക്വീറ്റ് എന്നീ ഭക്ഷണങ്ങള്‍ വെറും വയറ്റില്‍ കഴിയ്ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *