KOYILANDY DIARY

The Perfect News Portal

ആന്‍ഡ്രോയ്ഡ് ഒഎസ് ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാന്‍ നോക്കിയ

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ തരംഗമായി മാറിയ ആന്‍ഡ്രോയ്ഡ് ഒഎസ് ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാന്‍ എത്തുകയാണ് നോക്കിയ. നേരത്ത പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡി1സി എന്ന പേരിലാണ് നോക്കിയ ആന്‍ഡ്രോയ്ഡ് ഫോണ്‍ പുറത്തിറക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഡി1സിയുടെ കൂടെ ഹൈഎന്‍ഡ് സ്മാര്‍ട്ട്ഫോണുകള്‍ അവതരിപ്പിക്കാനും നോക്കിയക്ക് പദ്ധതിയുണ്ടെന്നാണ്.

6 ജിബി റാം, സ്നാപ്ഡ്രാഗണ്‍ 835 എസ്‌ഓസി പ്രോസസര്‍, സീസ് ലെന്‍സോട് കൂടിയ 23 മെഗാപിക്സല്‍ പിന്‍ക്യാമറ തുടങ്ങിയ സവിശേഷതകളോടെയാകും നോക്കിയയുടെ ഹൈഎന്‍ഡ് സ്മാര്‍ട്ട്ഫോണിന്റെ വരവെന്നാണ് ചൈനീസ് വെബ്സൈറ്റായ ടിപ്സ്റ്റര്‍ അവകാശപ്പെടുന്നത്. 5.2 ഇഞ്ച് അല്ലെങ്കില്‍ 5.5 ഇഞ്ച് 2K (ക്യുഎച്ച്‌ഡി) ഡിസ്പ്ലെയാകും ഈ ഫോണിനു ഉണ്ടാകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

മുന്‍ നോക്കിയ മോഡലുകള്‍ പോലെ സീസ് ലെന്‍സോടു കൂടിയ പ്രധാന ക്യാമറ തന്നെയാണ് നോക്കിയയുടെ ഫ്ലാഗ്ഷിപ് ആന്‍ഡ്രോയ്ഡ് ഫോണിന്റെ പ്രധാന സവിശേഷത. ആന്‍ഡ്രോയ്ഡ് 7.0 നൂഗാ ഓപ്പറേറ്റിങ് സിസ്റ്റത്തിലാകും ഇതിന്റെ പ്രവര്‍ത്തനം. വെള്ളം കയറാത്ത മെറ്റല്‍ യുണിബോഡി ഡിസൈനിലാകും നോക്കിയയുടെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ഫോണ്‍ എത്തുകയെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മെറ്റല്‍ ബോഡിയോടു കൂടിയ നോക്കിയ ഫോണിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ ഓഫ് ചെയ്ത നിലയിലുള്ള ഡിസ്പ്ലേ ഫോണിന്റെ സവിശേഷതകളെക്കുറിച്ച്‌ അധിക സൂചനകളൊന്നും നല്‍കുന്നില്ല.

Advertisements

Leave a Reply

Your email address will not be published. Required fields are marked *