KOYILANDY DIARY

The Perfect News Portal

ഭക്ഷണം പൊതിയുന്നത് കടലാസിലോ, അപകടം!!

ഭക്ഷണം പൊതിയുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണത്തെക്കാളേറെ ദോഷമാണ് ചെയ്യുക. പത്രമുപയോഗിച്ച് വറുത്ത ഭക്ഷണത്തിന്‍റെ എണ്ണ ഒപ്പിയെടുക്കുന്നത് എത്ര ദോഷകരമാണോ, അതുപോലെ തന്നെ ഹാനികരമാണ് ഭക്ഷണ സാധനങ്ങള്‍ ന്യൂസ്പേപ്പര്‍ ഉപയോഗിച്ച് പൊതിയുന്നത് എന്ന് എഫ്.എസ്.എസ്.എ.ഐ (ഫുഡ് സേഫ്റ്റി & സെക്യൂരിറ്റി സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ) വെളിപ്പെടുത്തിയിട്ടുണ്ട്.

പത്രത്താളുകളിലെ മഷി ആരോഗ്യത്തിന് ഹാനികരമായ ജൈവസക്രിയമായ പദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുള്ളതായതിനാല്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ അതില്‍ പൊതിയുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകും എന്നാണ് എഫ്.എസ്.എസ്.എ.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞത്.

ഭക്ഷണം പത്രത്താളുകളില്‍ പൊതിയുന്നത് അനാരോഗ്യകരമായ പ്രവണതയാണ്. അതില്‍ പൊതിഞ്ഞ ഭക്ഷണം എത്രത്തോളം വൃത്തിയായി പാകം ചെയ്തതാണെങ്കിലും, അത് കഴിക്കുന്നത് പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുന്നു.

Advertisements

അച്ചടിക്കാന്‍ ഉപയോഗിക്കുന്ന മഷിയില്‍ ഹാനികരമായ നിറങ്ങളും, ചായക്കൂട്ടുകളും, സംരക്ഷണോപാധികളും, മറ്റ് ചില ഹാനികരങ്ങളായ രാസപദാര്‍ത്ഥങ്ങളും ചേര്‍ന്നിട്ടുള്ളതാണ്. ഇവയെക്കൂടാതെ ഉപയോഗിച്ച് കഴിഞ്ഞ പത്രക്കെട്ടുകളില്‍ പകര്‍ച്ചവ്യാധികള്‍ക്ക് കാരണമായേക്കാവുന്ന ജീവാണുക്കള്‍ അടങ്ങിയിട്ടുള്ളതിനാല്‍ അത് നമ്മുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നു.

പുനരുത്പാദനം നടത്തിയ കാര്‍ഡ്ബോര്‍ഡ്, പേപ്പര്‍ ബോര്‍ഡുകളില്‍ പോലും ഫിത്തലെറ്റ് പോലെയുള്ള ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നാണ്. ഇവ ദഹനപ്രശ്നങ്ങള്‍ക്കും വിഷലിപ്തതയ്ക്കും വരെ കാരണമായേക്കും.

വൃദ്ധ ജനങ്ങള്‍, കൌമാരക്കാര്‍ ,കുട്ടികള്‍, പ്രധാന അവയവങ്ങള്‍ക്ക് തകരാറുള്ളവര്‍, രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ക്ക് ഇത്തരത്തിലുള്ള പത്രങ്ങള്‍ വച്ച് പൊതിഞ്ഞ ഭക്ഷണങ്ങള്‍ കൊടുക്കുകയാണെങ്കില്‍ അവര്‍ക്ക് കാന്‍സര്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഉപദേശകസമിതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഉപദേശകസമിതി പറഞ്ഞതനുസരിച്ച്, എല്ലാ സംസ്ഥാനങ്ങളിലെയും സ്വയംഭരണ പ്രദേശങ്ങളിലെയും ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍മാര്‍ അതാത് സ്ഥലങ്ങളിലെ ജനങ്ങളിലും വ്യാപാരികളിലും പത്രങ്ങള്‍ ഉപയോഗിച്ചുള്ള ഭക്ഷണസാധനങ്ങള്‍ പൊതിയുന്ന ഈ പ്രവണത ഇല്ലാതാക്കുവാനും അതിന്‍റെ ദൂഷ്യഫലങ്ങളെ കുറിച്ച് ബോധവല്‍ക്കരണം എത്തിക്കുക എന്നുള്ള ഉദ്ദേശത്തിലും പ്രചാരണപ്രവര്‍ത്തനങ്ങള്‍ തുടങ്ങും എന്നാണ്.

Leave a Reply

Your email address will not be published. Required fields are marked *