KOYILANDY DIARY

The Perfect News Portal

ഉണക്കസ്രാവ് വറ്റിച്ചത്

ചേരുവകള്‍:

  • മീന്‍ -അരക്കിലോ
  • ഇഞ്ചി -50ഗ്രാം
  • വെളുത്തുള്ളി -50ഗ്രാം
  • പച്ചമുളക് -നാലെണ്ണം
  • വെള്ളം -ആവശ്യത്തിന്
  • മുളകുപൊടി -2 ടീസ്പൂണ്‍
  • കുടമ്ബുളി -ആവശ്യത്തിന്
  • കറിവേപ്പില -ആവശ്യത്തിന്

പാകം ചെയ്യേണ്ടവിധം:
കുടമ്ബുളി വെള്ളത്തിലിട്ട് വെക്കുക. മീന്‍ ഒരു ദിവസം മുമ്ബ് വെള്ളത്തിലിട്ട് ഉപ്പുകളയണം. തിളപ്പിച്ച്‌ ഉപ്പ് കളയരുത്. തൊലിയില്ലാതെ കഷണങ്ങളാക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ ചൂടാകുമ്ബോള്‍ ഇഞ്ചി, വെളുത്തുള്ളി എന്നിവ വഴറ്റുക. മുളകുപൊടി ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇളക്കണം. കുഴമ്ബ് പരുവത്തിലാകുമ്ബോള്‍ കുടമ്ബുളി നീര് ചേര്‍ക്കുക. പിന്നീട് മീന്‍ കഷണങ്ങള്‍ ചേര്‍ത്ത് വേവിക്കുക. വെന്ത് പാകമാകുമ്ബോള്‍ വറുത്ത പൊടിച്ച ഉലുവ ചേര്‍ക്കുക.

Leave a Reply

Your email address will not be published. Required fields are marked *