KOYILANDY DIARY

The Perfect News Portal

കേരളത്തിലെ പ്രശസ്തമായ 3 തൂക്കുപാലങ്ങള്‍

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന കാലത്ത് കേരളത്തില്‍ ആദ്യമായി ഒരു തൂക്ക് പാലം നിര്‍മ്മിച്ചപ്പോള്‍ അതില്‍ കയറാന്‍ പേടിച്ചവരാണ് മലയാളികള്‍. പുനലൂരില്‍ നിര്‍മ്മിച്ച തെക്കെ ഇന്ത്യയിലെ ആദ്യത്തെ തൂക്ക് പാലത്തേക്കുറിച്ച്‌ പ്രചരിക്കുന്ന കഥയാണ് ഇത്.

പിന്നീട് ഇതിന്റെ എഞ്ചിനീയര്‍ പാലത്തിലൂടെ 6 ആനകളെ ഒരുമിച്ച്‌ നടത്തുകയും ഈ സമയത്ത് അദ്ദേഹം പാലത്തിന്റെ അടിയിലൂടെ തോണിയില്‍ കുടുംബ സമേതം സഞ്ചരിക്കുകയും ചെയ്തുകൊണ്ടാണ് പാലത്തിന്റെ ബലം നാട്ടുകാര്‍ക്ക് മുന്നില്‍ തെളിയിച്ചത്.

കേരളത്തിലെ പ്രശസ്തമായ 3 തൂക്ക് പാലങ്ങള്‍ നമുക്ക് പരിചയപ്പെടാം

Advertisements

ഇഞ്ചത്തൊട്ടി തൂക്കുപാലം

എറണാകുളം ജില്ലയിലെ കീരംപാറ പഞ്ചായത്തും കുട്ടമ്ബുഴ പഞ്ചായത്തും തമ്മില്‍ ബന്ധിപ്പിക്കുന്ന തൂക്ക് പാലമാണ് ഇഞ്ചത്തൊട്ടി തൂക്ക് പാലം. പെരിയാറിന്റെ ഒരു കൈവഴിക്ക് കുറുകേയായി 185 മീറ്റര്‍ നീളത്തിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

എത്തിച്ചേരാന്‍

എറണാകുളം ജില്ലയിലെ കോതമംഗലത്തിന് സമീപത്തായാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. ഭൂതത്താന്‍കെട്ടും തട്ടേക്കാട് പക്ഷി സങ്കേതവും സന്ദര്‍ശിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ ഈ തൂക്ക് പാലം സന്ദര്‍ശിക്കാം.

തൈക്കൂട്ടം തൂക്ക് പാലം

141 മീറ്റര്‍ നീളമുള്ള ഈ തൂക്ക് പാലം സ്ഥിതി ചെയ്യുന്നത് തൃശൂര്‍ ജില്ലയില്‍ ചാലക്കുടി പുഴയ്ക്ക് കുറുകേയാണ്. തൈക്കൂട്ടം കടവ് തൂക്ക് പാലം എന്നും ഈ തൂക്ക് പാലം അറിയപ്പെടുന്നുണ്ട്.

എത്തിച്ചേരാന്‍

തൃശ്ശൂര്‍ ജില്ലയിലെ കാടുകുറ്റി പഞ്ചായത്തിലാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്. കാടുകുറ്റി, അന്നനാട് പ്രദേശവും വൈന്തല, കല്ലൂര്‍ പ്രദേശവുമായി ബന്ധിപ്പിക്കുന്ന ഈ പാലത്തിലൂടെ 30 പേരെ മാത്രമെ ഒരേ സമയം കടത്തിവിടുകയുള്ളു.

പുനലൂര്‍ തൂക്കുപാലം

1877ല്‍ ആല്‍ബര്‍ട്ട് ഹെന്റി എന്ന ബ്രിട്ടീഷുകാരനായ എന്‍ജിനീയറാണ് ഈ തൂക്കുപാലം പണിതത്. തിരുവിതാംകൂര്‍ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ കാലത്താണ് തൂക്കുപാലം നിര്‍മ്മിച്ചത്. അന്നത്തെ ദിവാന്‍ നാണുപിള്ളയാണ് പാലം നിര്‍മ്മിയ്ക്കാനായി അനുമതി നല്‍കിയത്. വാഹനഗതാഗതത്തിന് വേണ്ടിത്തന്നെയായിരുന്നു അന്ന് ഈ പാലം പണിതത്.

ചരിത്ര സ്മാരകം

സംരക്ഷിത ദേശീയ സ്മാരകമാക്കി നിലനിര്‍ത്തിയിരിക്കുകയാണ് പാലം. ആറു വര്‍ഷമെടുത്തു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഈ പാലം തെക്കേ ഇന്ത്യയിലെ ഗതാഗത യോഗ്യമായിരുന്ന ഏക തൂക്കുപാലമായിരുന്നു. തൂക്കുപാലം പണികഴിഞ്ഞിട്ടും പുനലൂരിലെ ജനങ്ങള്‍ക്ക് അതിന് ബലമുണ്ടാകില്ലെന്ന് കരുതി പാലം ഉപയോഗിയ്ക്കാന്‍ മടിച്ചുവത്രേ.

Leave a Reply

Your email address will not be published. Required fields are marked *