KOYILANDY DIARY

The Perfect News Portal

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ ഇന്ത്യ ഗോള്‍ മഴയില്‍ മുക്കി

ക്വാന്‍തന്‍: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ജപ്പാനെ ഇന്ത്യ ഗോള്‍ മഴയില്‍ മുക്കി. 102നാണ് ഇന്ത്യന്‍ ജയം. പെനാല്‍റ്റി കോര്‍ണര്‍ സ്പെഷലിസ്റ്റ് രുപീന്ദര്‍ പാല്‍ സിംഗ് നേടി ആറു ഗോളുകളാണ് മത്സരത്തിന്റെ ഹൈലൈറ്റ്. രമന്‍ദീപ് സിംഗ് രണ്ടും, തല്‍വിന്ദര്‍ സിംഗ്, യൂസഫ് അഫാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതവും നേടി. 2013 ചാമ്പ്യ
ന്‍ഷിപ്പിലെ ഫൈനലിസ്റ്റുകളായ ജപ്പാന് കാര്യമായ ഒരു എതിര്‍പ്പും സൃഷ്ടിക്കാനായില്ല. ആതിഥേയരായ മലേഷ്യ മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ പാകിസ്ഥാനെ 42നു കീഴടക്കി.

Leave a Reply

Your email address will not be published. Required fields are marked *