KOYILANDY DIARY

The Perfect News Portal

ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 376 റണ്‍സിന്റെ വിജയലക്ഷ്യം

കൊല്‍ക്കത്ത: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് 376 റണ്‍സിന്റെ വിജയലക്ഷ്യം. നാലാം ദിനമായ ഇന്ന് ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 263 റണ്‍സിന് പുറത്തായി. വൃദ്ധിമാന്‍ സാഹയുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്നത്തെ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ സവിശേഷത. നേരത്തെ 112 റണ്‍സിന്റെ നിര്‍ണായകമായ ഒന്നാം ഇന്നിംഗ്സ് ലീഡ് ഇന്ത്യ നേടിയിരുന്നു. മറുപടി ബാറ്റിംഗ് ആരംഭിച്ച കീവികള്‍ വിക്കറ്റ് പോകാതെ 18 റണ്‍സ് എടുത്തിട്ടുണ്ട്.
എട്ടിന് 227 എന്ന നിലയില്‍ നാലാം ദിനം ബാറ്റിംഗ് ആരംഭിച്ച ആതിഥേയര്‍ക്ക് 36 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളൂ. 39 റണ്‍സുമായി നിന്നിരുന്ന സാഹ 58 റണ്‍സ് നേടി അപരാജിതനായി നിന്നു. 23 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാര്‍ സാഹയ്ക്ക് മികച്ച പിന്തുണ നല്‍കി. ഇന്നലെ രോഹിത് ശര്‍മയും ഇന്ത്യയ്ക്കായി അര്‍ദ്ധ സെഞ്ച്വറി നേടിയിരുന്നു. സന്ദര്‍ശകര്‍ക്കായി ബോള്‍ട്ട്, ഹെന്റി, സാന്റ്നര്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *