KOYILANDY DIARY

The Perfect News Portal

ഗര്‍ബ; ഗുജറാത്തികളുടെ തിരുവാതിരകളി

ഗുജറാത്തിലെ നവരാത്രി ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗര്‍ബ എന്ന് വിളിക്കുന്ന നൃത്ത രൂപം.

എന്താണ് ഗര്‍ബ

നമ്മുടെ തിരുവാതിര കളി പോലെ ഗുജറാത്തിലെ സ്ത്രീകള്‍ നവരാത്രി സമയത്ത് നടത്തുന്ന ഒരു സംഘ നൃത്തം ആണ് ഗര്‍ബ എന്ന് വേണമെങ്കില്‍ പറയാം. എന്നാല്‍ തിരുവാതിരയുമായി വളരെ വ്യത്യാസമുണ്ട് ഗര്‍ബയ്ക്ക്. കൈ കൊട്ടുന്നതിന് പകരം വടി ഉപയോഗിച്ചാണ് താളം പിടിക്കുന്നത്. വ്യത്യസ്തമായ രീതിയില്‍ വര്‍ണശബളമായി വസ്ത്രം ധരിച്ചായിരിക്കും സ്ത്രീകള്‍ ഈ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.

Advertisements

എപ്പോള്‍, എവിടെ

നമ്മള്‍ മലയാളി സ്ത്രീകള്‍ ധനുമാസത്തിലെ തിരുവാതിര നാളിലാണ് തിരുവാതിര കളി നടത്തിയിരുന്നതെങ്കില്‍ ഗുജറാത്തി സ്ത്രീകള്‍ നവരാത്രി നാളുകളിലാണ് ഗര്‍ബ ആഘോഷിക്കുന്നത്. ഈ സമയങ്ങളില്‍ ഗുജറാത്തിലെ എല്ലാ നാട്ടിന്‍പുറങ്ങളിലും സ്ത്രീകള്‍ വട്ടം ചേര്‍ന്ന് ഗര്‍ബ കളിക്കാറുണ്ട്.

വഡോദരയിലെ ആഘോഷം

സഞ്ചാരികള്‍ക്കിടയില്‍ വളരെ പ്രശസ്തമാണ് വഡോദരയിലെ ഗര്‍ബ ആഘോഷം. ഏകദേശം 30,000 ആളുകള്‍ ഓരോ രാത്രിയിലേയും ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഇവിടെ എത്തിച്ചേരാരുണ്ട്.

വളരെ ഓര്‍ഗനൈസ്ഡ് ആയി നടക്കുന്ന ഒരു ആഘോഷമാണ് വദോഡരയിലെ നവരാത്രി ആഘോഷം. നഗരത്തിലെ 140 സംഘടനകള്‍ ചേര്‍ന്നാണ് ഈ ആഘോഷം നടത്തുന്നത്. ആഘോഷത്തില്‍ പങ്കെടുക്കാന്‍ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയ്യണം.

ഗര്‍ഭം എന്നാണ് ഗര്‍ബ എന്ന സംസ്കൃത വാക്കിന്റെ അര്‍ത്ഥം. നടുക്ക് കത്തിച്ച്‌ വച്ച മണ്‍ചിരാതിന് ചുറ്റുമായാണ് സ്ത്രീകള്‍ നൃത്തം വയ്ക്കുന്നത്. ഗര്‍ഭപാത്രത്തില്‍ വളരുന്ന ജീവനെയാണ് ഇത് പ്രതിനിതീലരിക്കുന്നത്. ദുര്‍ഗയെ പ്രീതി പെടുത്താനാണ് ഈ നൃത്തം.

വൃത്താകൃതിയില്‍ ആണ് സ്ത്രീകള്‍ നൃത്തം വയ്ക്കുന്നത്. ജീവിത ചക്രത്തെയാണ് ഈ വൃത്തം സൂചിപ്പിക്കുന്നത്.

ഗര്‍ബ നൃത്തത്തിനിടെ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള ലളിതമായ ഗാനമാണ് ആലപിക്കാറുള്ളത്.

വഡോദരയെക്കുറിച്ച്‌

നവരാത്രി ആഘോഷങ്ങള്‍ക്ക് പ്രശസ്തമാണ് വഡോദര നഗരം. പാട്ടും ആട്ടവും ദീപാലങ്കാരങ്ങളുമൊക്കെയായി വിപുലമായാണ് നവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത്.

എത്തിച്ചേരാന്‍

ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്നതിനായി വഡോദരയെ ഡല്‍ഹി, അഹമ്മദാബാദ്, ഗാന്ധിനഗര്‍, മുംബൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വഡോദരയുടെ നിരത്തുകളില്‍ ധാരാളമായുള്ള ബസ്സുകള്‍, ഓട്ടോറിക്ഷകള്‍, ടാക്സികള്‍ എന്നിവ നഗരത്തിനുള്ളിലെ സഞ്ചാരം എളുപ്പമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *