KOYILANDY DIARY

The Perfect News Portal

ധനസമാഹരണ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി : മാപ്പിള ഹയർസെക്കണ്ടറി സ്‌കൂൾ എൻ. എസ് എസ്. യൂണിറ്റ്, ചേമഞ്ചേരി അഭയം സ്റ്റേ കെയർ ഹോമുമായി ചേർന്ന് കൊയിലാണ്ടി നഗരത്തിൽ ഏകദിന ധന സമാഹരണ ക്യാമ്പ് നടത്തി. രക്ഷിതാക്കളുടെ കാലശേഷവും ഭന്നശേഷിക്കാരായ വ്യക്തികളുടെ പൂർണ്ണ സംരക്ഷണം പ്രഖ്യാപിത ലക്ഷ്യമാക്കിയ അഭയം സ്റ്റേ കെയർ ഹോമിന്റെ പ്രവർത്തനം സാധാരണക്കാരിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടി നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. അഭയം പ്രസിഡണ്ട് ഇ. ഗംഗാധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. സ്യനാഥ് മാടഞ്ചേരി, എൻ. എൻ. സലീം, മഞ്ജുഷ, ശ്രീഷ്‌ന എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *