KOYILANDY DIARY

The Perfect News Portal

അക്ബര്‍ ചക്രവര്‍ത്തിയുടെ ശവകുടീരം, ആഗ്ര

താജ് മഹലിന് പുറമെ ആഗ്രയ്ക്ക് അഹങ്കരിക്കാന്‍  മുഗള്‍വാസ്തുകലയുടെ വൈഭവം വിളിച്ചോതുന്ന അമൂല്യ നിര്‍മ്മിതികളുണ്ട്. അവയിലൊന്നാണ് അക്ബറിന്റെ കല്ലറ. നൂറ്റിപത്തൊന്‍പത് ഏക്കറുകളിലായാണ് ഈ പ്രദേശം പരന്നു കിടക്കുന്നത്. ആഗ്രയില്‍ നിന്ന് പത്ത് കിലോമീറ്റര്‍  ദൂരെയാണിത്. 1605 ല്‍ അക്ബര്‍  തന്നെയാണ് തന്റെ കുഴിമാടത്തിന്റെ പണി തുടങ്ങിവെച്ചത്. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ പുത്രന്‍  ജഹാംഗീര്‍  ഇതില്‍ അവസാന ശിലയും വെച്ചു.

ചുവന്ന ചരല്‍കല്ലുകളും മാര്‍ ബിളും ഉപയോഗിച്ചാണ് ഇത് മെനഞ്ഞിട്ടുള്ളത്. ഹിന്ദു-മുസ്ലിം നിര്‍ മ്മാണ കുശലതയുടെ മികച്ച ഉദാഹരണമാണിത്. മാര്‍ ബിള്‍ശകലങ്ങളില്‍ കൊത്ത്പണികളും സൂക്ഷ്മമായ അലങ്കാരങ്ങളും മുദ്രണം ചെയ്തിട്ടുണ്ട്.

കല്ലറ നിലകൊള്ളുന്ന നിലത്തിന് നൂറ്റിയഞ്ച് ചതുരശ്രമീറ്റര്‍  വിസ്തൃതിയുണ്ട്. കൃത്യതയ്ക്ക് വേണ്ടി കോമ്പസ് ഉപയോഗിച്ചാണ് സ്ഥലം അളന്ന് തിട്ടപ്പെടുത്തിയത്. ഉയരത്തിലുള്ള ചുറ്റുമതിലിനകത്ത് മനോഹരമായി ഒരുക്കിയ ഒരു പൂന്തോട്ടമുണ്ട്. അതിന് നടുവിലായാണ് ഈ കുഴിമാടംഈ സ്മൃതിമണ്ഡപത്തിന്റെ പ്രവേശനകവാടമാണ് ഏറെ മനോഹരം. ബുലന്ദ് ദര്‍വാസ എന്നാണ് ഇത് അറിയപ്പെടുന്നത്. വിശിഷ്ടമായ കവാടം എന്നര്‍ത്ഥം. ഇവിടെനിന്ന് കല്ലറയിലേക്ക് വീതിയുള്ള നടപ്പാതയുമുണ്ട്.

Advertisements

കമാനാകൃതിയിലാണ് കവാടം പണിതിട്ടുള്ളത്. മാര്‍ബിള്‍കൊണ്ട് നിര്‍മ്മിച്ച നാല് മിനാരങ്ങളും ഇതിനുണ്ട്. കല്ലറയേക്കാളും സന്ദര്‍ ശകരുടെ പ്രശംസ പിടിച്ചുപറ്റുന്നത് ഈ പ്രവേശനവാതിലാണ്.