KOYILANDY DIARY

The Perfect News Portal

പണ്ടോര-ദി വേള്‍ഡ് ഓഫ് അവതാര്‍ 2017ല്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുo

ജെയിംസ് കാമറൂണിന്റെ അവതാര്‍ പുറത്തിറങ്ങിയിട്ട് ഏഴ് വര്‍ഷമാകുന്നു. ഓരോ ഷോട്ടും കണ്ണില്‍ നിന്നുമായാതെ തങ്ങിനില്‍ക്കുന്ന കാമറൂണ്‍ ചിത്രം മറക്കാന്‍ പ്രേക്ഷകര്‍ക്കിതുവരെ കഴിഞ്ഞിട്ടില്ലെന്നതാണ് സത്യം. അഗാധമായ ഉറക്കങ്ങള്‍ക്കിടയില്‍ പാണ്ടോരയിലെ ഇരുട്ടുനിറഞ്ഞ അന്തരീഷത്തില്‍ വെളിച്ചമാകുന്ന പ്രകൃതിയും ജീവികളും സ്വപ്നങ്ങളില്‍ ഇന്നും കടന്നുവരുന്നു.

വാള്‍ട്ട് ഡിസ്നിയുമായി കൈകോര്‍ത്ത് ഫ്ളോറിഡയില്‍ ഡിസ്നിയുടെ അനിമല്‍ കിംങ്ഡത്തില്‍ അവതാര്‍ തീം പാര്‍ക്കൊരുക്കുന്ന തിരക്കിലാണ് സംവിധായകന്‍ ജെയിംസ് കാമറൂണ്‍. പാര്‍ക്കിന്റെ അവസാനഘട്ടത്തിലാണ് ടീം. അവതാര്‍ എന്ന മാജിക്കല്‍ വേള്‍ഡ് റിയലിസ്്റ്റിക്കായി ലോകത്തിനു മുന്നില്‍ പുനര്‍സൃഷ്ടിക്കുകയെന്ന ആഗ്രഹമണ് യാഥാര്‍ത്ഥ്യമാകുന്നത്. പണ്ടോര-ദി വേള്‍ഡ് ഓഫ് അവതാര്‍ 2017ല്‍ ജനങ്ങള്‍ക്കായി തുറന്നു കൊടുക്കുമെന്നാണ് സൂചന. 12 ഏക്കറില്‍ വിസ്തൃതമായ പാര്‍ക്കില്‍ അവതാറിലേതു പോലെ ഒഴുകി നടക്കുന്ന മലകളും മിന്നിത്തിളങ്ങുന്ന കാടുകളും ജീവികളുമുണ്ടാകും.

2011 സെപ്തംബറില്‍ പ്രഖ്യാപിച്ച്‌ 2014ലാണ് നിര്‍മ്മാണം ആരംഭിച്ച തീം പാര്‍ക്കില്‍ ഫുഡ് കോര്‍ട്ട് അടക്കം എല്ലാ സൗകര്യങ്ങളുമുണ്ടാകും. ചിത്രത്തിന്റെ നിര്‍മ്മാതാവായ ജോന്‍ ലാന്‍ഡ്വയും ഡിസ്നിയുടെ ഇമാജിനര്‍ ജോ റോഹ്ദെയുമാണ് തീം പാര്‍ക്കിനു പിന്നില്‍. പാര്‍ക്കിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കാമറൂണ്‍ നവംബറില്‍ പുറത്തുവിടുമെന്ന് സൂചന.

Advertisements