KOYILANDY DIARY

The Perfect News Portal

ബാംഗ്ലൂരിലെ പ്രാചീ‌ന ക്ഷേത്രം കാണാന്‍ ബേഗൂരിലേക്ക്

ബാംഗ്ലൂര്‍ – ഹോസൂര്‍ ഹൈവെയില്‍ സ്ഥിതി ചെയ്യുന്ന ചെറിയ ഒരു പട്ടണമാണ് ബേഗൂര്‍. ഇവിടെയാണ് പുരാതനമായ നാഗേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പ്രാദേശികമായി ഈ ക്ഷേത്രം നാഗനാദേശ്വര ക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്നുണ്ട്. വെസ്റ്റേണ്‍ ഗംഗാ സാമ്രജ്യത്തിന്റെ കാലത്താണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. അതിനാല്‍ തന്നെ ഈ ക്ഷേത്രത്തിന് ആയിരത്തോളം വര്‍ഷത്തെ പഴക്കം അവകാശപ്പെടാനുണ്ട്. ഇതിനടുത്ത് സ്ഥിതി ചെയ്തിരുന്ന കാശി വിശ്വേശര ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ട്.

ബാംഗ്ലൂരിലെ പ്രാചീ‌ന ക്ഷേത്രം കാണാന്‍ ബേഗൂരിലേക്ക്

 

പഞ്ച‌ലിംഗ പ്രതിഷ്ഠ

നാഗേശ്വര ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ പഞ്ചലിംഗ പ്രതിഷ്ഠയാണ്. ശിവരാത്രി നാളിലാണ് ഈ ക്ഷേത്രത്തില്‍ ഏറ്റവും തിരക്ക് അനുഭവപ്പെടുന്നത്. കാര്‍ത്തിക മാസത്തിലെ തിങ്കളാഴ്ച ദിവസം ഇവിടെ പ്രത്യേക പൂജകള്‍ നടക്കാറുണ്ട്. ഏപ്രില്‍ മാസത്തില്‍ നടക്കുന്ന ബ്രഹ്മ രഥോത്സവമാണ് ആളുകള്‍ കൂടുന്ന മറ്റൊരു ഉത്സവം.

Advertisements
ബാംഗ്ലൂരിലെ പ്രാചീ‌ന ക്ഷേത്രം കാണാന്‍ ബേഗൂരിലേക്ക്

 

എത്തിച്ചേരാന്‍

ബേഗൂരില്‍ നിന്ന് ഹോസൂര്‍ റോഡിലേക്ക് വളരെ എളുപ്പത്തില്‍ എത്താം, ബന്നാര്‍ഗട്ട റോഡില്‍ നിന്ന് ഹുളിമാവ് വഴി ബേഗൂരിലെത്താം. ഹൊംഗാസാന്ദ്ര വഴി ബൊമ്മനഹള്ളിയില്‍ നിന്ന് ബേഗൂരില്‍ എത്തിച്ചേരാന്‍. ഇലക്ട്രോണിക് സിറ്റിയില്‍ നിന്ന് ബേട്ടദാസണ്ണപുര വഴി ബേഗൂരില്‍ എത്തിച്ചേരാം

ബാംഗ്ലൂരിലെ പ്രാചീ‌ന ക്ഷേത്രം കാണാന്‍ ബേഗൂരിലേക്ക്

 

ബേഗൂരിനേക്കുറിച്ച്

വെസ്റ്റേണ്‍ ഗംഗ ഭരണകാലത്തെ ‌പ്രമുഖമായ നഗരമായിരുന്നു ബേഗൂര്‍. ചോള ഭരണ കാലത്തും ഈ സ്ഥലത്തിന് പ്രാമുഖ്യം നല്‍കിയിരുന്നു. ബേഗൂര്‍ തടാകവും ബേഗൂര്‍ കോട്ടയുമാണ് ഇവിടുത്തെ മറ്റു വിനോദ സഞ്ചാര കേന്ദ്ര‌ങ്ങള്‍.