KOYILANDY DIARY

The Perfect News Portal

വീട്ടിലെ കീടങ്ങളെ തുരത്താം

വീട്ടില്‍ കീടങ്ങള്‍ ശല്യമാകുന്നുണ്ടോ? ഉണ്ടെങ്കില്‍ ഇക്കാര്യം ഗൗരവത്തോടെ തന്നെ പരിഗണിക്കുക. ഇവയെ നീക്കം ചെയ്യാതിരുന്നാല്‍ നിങ്ങള്‍ക്കും കുടുംബത്തിനും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും. വീട്ടില്‍ പാറ്റകളുടെ സാന്നിധ്യം അറപ്പുളവാക്കുന്നതാവും. ഇവയുടെ കാലുകളില്‍ ഏറെ രോഗാണുക്കളുള്ളതിനാല്‍ രോഗങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും. ഈ കീടങ്ങളെ അകറ്റുന്നതിന് അടുക്കളയിലുള്ള സാധനങ്ങള്‍ തന്നെ ഉപയോഗിക്കാം. ഇത് സ്പ്രേ ചെയ്യുകയോ വിതറുകയോ ചെയ്ത് ഇവയില്‍ നിന്ന് മുക്തി നേടാനാവും.

1. എലി

എലികള്‍ക്ക് പുതിനയുടെ ഗന്ധം താങ്ങാനാവില്ല. എലികളെ സ്വഭാവികരീതിയില്‍ കൊല്ലണമെങ്കില്‍ ഒരു കോട്ടണ്‍ ബോള്‍ പുതിന ഓയിലില്‍ മുക്കി എലിയുടെ പൊത്തിന് സമീപം വെയ്ക്കുക. ഇതിന്‍റെ ഗന്ധം എലികളുടെ ശ്വാസകോശത്തെ ചുരുക്കുകയും അവയെ കൊല്ലുകയും ചെയ്യും.

Advertisements

2. പാറ്റ

രാസവസ്തുക്കള്‍ ഉപയോഗിക്കാതെ തന്നെ പാറ്റകളെ അകറ്റാന്‍ സഹായിക്കുന്ന മാര്‍ഗ്ഗമാണിത്. കുരുമുളക് പൊടി, ഉള്ളി പേസ്റ്റ്, വെളുത്തുള്ളി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ നന്നായി കലക്കി പാറ്റകളുള്ള സ്ഥലങ്ങളില്‍ സ്പ്രേ ചെയ്യുക. ഇതിന്‍റെ ഗന്ധം പാറ്റകളെ അകറ്റും.

3. ഈച്ച

ഈച്ചകള്‍ വീടിനുള്ളിലേക്ക് വരുന്ന വാതിലുകളുടെ സമീപം തുളസി വെയ്ക്കുന്നത് വിദഗ്ദര്‍ ശുപാര്‍ശ ചെയ്യുന്ന ഒരു മാര്‍ഗ്ഗമാണ്. ലാവെണ്ടര്‍, യൂക്കാലിപ്റ്റസ് പോലുള്ള സുഗന്ധ ദ്രവ്യങ്ങള്‍ ഈച്ചകളെ അകറ്റാന്‍ ഉത്തമമാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

4. മൂട്ട

മൂട്ടകളെ കൊല്ലാന്‍ സ്വഭാവികമായ മാര്‍ഗ്ഗങ്ങളുണ്ടെന്ന് പലര്‍ക്കും അറിയില്ല. ശ്വസന ഭാഗത്തെ നശിപ്പിക്കുന്നത് വഴി മൂട്ടകളെ കൊല്ലാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് ഉള്ളിനീര്.

5. പല്ലി

വീടിന്‍റെ മൂലകളില്‍ മുട്ടത്തോട് തൂക്കിയിടുക. ഇവയില്‍ നിന്നുള്ള ഗന്ധം പല്ലിയെ അകറ്റും. ഇത് വളരെ ഫലപ്രദമായ മാര്‍ഗ്ഗമാണ്.

6. കൊതുക്

കൊതുകുകളെ അകറ്റാനുള്ള ഏറ്റവും മികച്ച ഒരു പ്രകൃതിദത്ത മാര്‍ഗ്ഗമാണ് വേപ്പെണ്ണ. ഇത് പരീക്ഷിച്ച് നോക്കുക. രാസവസ്തുക്കളടങ്ങിയ ഉത്പന്നങ്ങളേക്കാള്‍ കൊതുകിനെ അകറ്റാന്‍ ഫലപ്രദമാണ് വേപ്പെണ്ണ.