KOYILANDY DIARY

The Perfect News Portal

വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട്‌ ഏങ്ങനെ വൃത്തിയാക്കാം

വളര്‍ത്തു മൃഗങ്ങള്‍ വീട്ടിലുണ്ടാവുക എന്നത്‌ വളരെ രസകരമാണ്‌. അവര്‍ നിങ്ങളെ ശ്രദ്ധിക്കുന്നത്‌ പോലെ മറ്റാരും ശ്രദ്ധിക്കില്ല. വളര്‍ത്ത്‌ മൃഗത്തിന്റെ ഉടമസ്ഥര്‍ ഒരിക്കലും നായകളാണ്‌ മനുഷ്യരുടെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ എന്ന പ്രശ്‌താവനയോട്‌ വിയോജിപ്പ്‌ പ്രകടിപ്പിക്കില്ല. എന്നാല്‍ വളര്‍ത്ത്‌ മൃഗങ്ങള്‍ ചില കാര്യങ്ങളില്‍ ജീവിതം ബുദ്ധിമുട്ടുള്ളതാക്കാറുണ്ട്‌.  അതില്‍ ഒന്ന്‌ വീട്‌ വൃത്തിയാക്കുന്നതാണ്‌. വളര്‍ത്ത്‌ മൃഗങ്ങള്‍ വീട്ടിലുണ്ടെങ്കില്‍ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്ന അവയുടെ രോമം ആണ്‌.  രോമം പൊഴിക്കാത്ത ഒരു വളര്‍ത്ത്‌ മൃഗവും ഇല്ല, അതിനര്‍ത്ഥം വീട്‌ നിറയെ അവയുടെ രോമം ആയിരിക്കും എന്നല്ല.
വളര്‍ത്ത്‌ മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട്‌ വൃത്തിയാക്കുന്ന കാര്യം അത്ര എളുപ്പം അല്ല. ഇതിനായി, ചില മുന്‍ കരുതലുകള്‍ നിങ്ങള്‍ എടുക്കേണ്ടതുണ്ട്‌. നല്ല ഇനത്തിലുള്ള വളര്‍ത്ത്‌ മൃഗങ്ങളെ വേണം തിരഞ്ഞെടുക്കുന്നത്‌. കുറെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇത്‌ സഹായിക്കും. നിങ്ങള്‍ക്ക്‌ പ്രത്യേക ഇനത്തിലുള്ള വളര്‍ത്ത്‌ മൃഗമാണ്‌ ഉള്ളതെങ്കില്‍ വീടിന്റെ എല്ലാ വശങ്ങളും ശ്രദ്ധിക്കുകയും അവ എങ്ങനെ വൃത്തിയായി സൂക്ഷിക്കണം എന്ന്‌ തീരുമാനിക്കുകയും വേണം. വളര്‍ത്ത്‌ മൃഗങ്ങളെ പരിചരിക്കുന്നതിന്‌ ഒപ്പം ചെയ്‌ത്‌ പോകേണ്ട കാര്യങ്ങളാണിത്‌. വളര്‍ത്ത്‌ മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട്‌ വൃത്തിയാക്കാന്‍ സഹായിക്കുന്ന ചില വഴികളാണ്‌ ഇവിടെ പറയുന്നത്‌. നിങ്ങള്‍ക്ക്‌ ആവശ്യമായ വിവരങ്ങള്‍ ലഭിക്കുന്നതിന്‌ ശരിയായ ഗവേഷണം നടത്തണം. വളര്‍ത്ത്‌ മൃഗങ്ങളെ തിരഞ്ഞെടുക്കുന്നതിന്‌ മുമ്പ്‌ ചെയ്യേണ്ട കാര്യമാണിത്‌.

വളര്‍ത്ത്‌ മൃഗങ്ങളുടെ രോമം

വീട്ടില്‍ വളര്‍ത്ത്‌ മൃഗങ്ങള്‍ ഉണ്ടെങ്കില്‍ തറ, ഗൃഹോപകരണങ്ങള്‍, വസ്‌ത്രങ്ങള്‍ എന്നിവയില്‍ അവയുടെ രോമം ഉണ്ടായിരിക്കും എന്ന കാര്യം തിരിച്ചറിയണം. വളര്‍ത്ത്‌ മൃഗങ്ങള്‍ വീടിനകത്ത്‌ വിശ്രമിക്കുമ്പോള്‍ പഴയ ടൗവലുകള്‍ ഉപയോഗിക്കുക. ഇടയ്‌ക്കിടെ ഇവ പുറത്തു കൊണ്ടുപോയി കുടഞ്ഞെടുക്കുക. അവയുടെ രോമം മുറിക്കുന്നതും ചീകി ഒതുക്കുന്നതും അവ കൊഴിയുന്നത്‌ കുറയ്‌ക്കാന്‍ സഹായിക്കും
പരവതാനി,

Advertisements

തുണിത്തരങ്ങള്‍ വീട്ടില്‍ വളര്‍ത്തു മൃഗങ്ങള്‍ ഉണ്ടെങ്കില്‍ വീട്‌ വൃത്തിയാക്കല്‍ കൂടുതല്‍ ശ്രമകരമാണ്‌. ആഴ്‌ചയില്‍ പല പ്രവശ്യം പരവതാനി വൃത്തിയാക്കണം.ഇതിന്‌ മികച്ച വാക്വം ക്ലീനര്‍ ഉപയോഗിക്കുന്നതായിരിക്കും നല്ലത്‌. ടേപ്‌ റോളര്‍ ഉപയോഗിച്ച്‌ തുണത്തരങ്ങളിലെ രോമങ്ങള്‍ നീക്കം ചെയ്യാം. മരസാമാനങ്ങളിലെ തുണികള്‍ വൃത്തിയാക്കാന്‍ കൈയില്‍ പിടിക്കാവുന്ന വാക്വം ക്ലീനറാണ്‌ നല്ലത്‌.

കറ

വളര്‍ത്ത്‌ മൃഗങ്ങള്‍ ഉണ്ടാക്കുന്ന കറകള്‍ എത്രയും പെട്ടെന്ന്‌ നീക്കം ചെയ്യുന്നതാണ്‌ നല്ലത്‌. പരവതാനികളിലും മറ്റും വളര്‍ത്തു മൃഗങ്ങളുടെ മൂത്രം വീണ്‌ ഉണ്ടാകുന്ന കറ വലിയ പ്രശ്‌നമാണ്‌. മൃഗങ്ങളെ വളര്‍ത്തുമ്പോള്‍ അവയ്‌ക്ക്‌ ബാത്‌റൂം പരിശീലനം നല്‍കുന്നത്‌ ഈ പ്രശ്‌നത്തിന്‌ ഒരു പരിധി വരെ പരിഹാരം നല്‍കും. പരവതാനി എന്തു കൊണ്ടുള്ളതാണന്നതും കറയുടെ പഴക്കവും അനുസരിച്ച്‌ അവ നീക്കം ചെയ്യാന്‍ പല വഴികള്‍ തിരഞ്ഞെടുക്കാം.

ഗൃഹോപകരണങ്ങളിലെ തുണി

രോമങ്ങളെ പ്രതിരോധിക്കുന്ന, എളുപ്പം കീറാത്ത,വൃത്തിയാക്കാന്‍ പ്രയാസമില്ലാത്ത ശരിയായ തുണിത്തരങ്ങള്‍ പിടിപ്പിച്ച്‌ ഗൃഹോപകരണങ്ങള്‍ സംരക്ഷിക്കാം. മൈക്രോ-ഫൈബര്‍ തുണിത്തരം ഇതിനായി ഉപയോഗിച്ചാല്‍ വൃത്തിയാക്കാന്‍ എലുപ്പമായിരിക്കും. നേര്‍ത്തതും നെയ്‌തെടുത്തതുമായ തുണിങ്ങള്‍ ഉപേക്ഷിക്കുക. വളര്‍ത്ത്‌ മൃഗങ്ങള്‍ക്ക്‌ ശരിയായ പരിശീലനം നല്‍കുന്നതിലൂടെയും ഇവയെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ കഴിയും.

തറകളും വാതിലും

വളര്‍ത്ത്‌ മൃഗങ്ങളെ പരിചരിക്കുന്നതിനൊപ്പം അവയുടെ നഖകങ്ങളും മുടിയും വെട്ടി ഒതുക്കുന്നത്‌ നല്ലതാണ്‌. വാതിലുകളിലും തറകളിലും വരകള്‍ വീഴുന്നത്‌ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. വാതിലുകള്‍ക്ക്‌ നാശം ഉണ്ടാവാതിരിക്കാന്‍ പ്ലെക്‌സിഗ്ലാസ്‌ ഷീറ്റുകള്‍ ഉപയോഗിക്കാം. വളര്‍ത്ത്‌ മൃഗങ്ങള്‍ക്ക്‌ പരിശീലനം ലഭിച്ച്‌ കഴിഞ്ഞാല്‍ ഇവ നീക്കം ചെയ്യാം. ഇവ പരീക്ഷിച്ച്‌ നോക്കുക, വളര്‍ത്ത്‌ മൃഗങ്ങള്‍ക്ക്‌ ഒപ്പം ഉള്ള ജീവിതം ആസ്വദിക്കുക.