KOYILANDY DIARY

The Perfect News Portal

വേനലില്‍ വീട് തണുപ്പിക്കാം

വേനല്‍ എത്തിക്കഴിഞ്ഞു. കത്തുന്ന സൂര്യന്‍, വിയര്‍ത്തൊഴുകുന്ന ഉച്ചനേരം, ഉറക്കം നഷ്ടമാകുന്ന രാത്രികള്‍ എന്നിവയെല്ലാം വേനല്‍ എന്നു കേട്ടാല്‍ ഓര്‍മ്മയിലെത്തുന്ന കാര്യങ്ങളാണ്. വേനല്‍കാലത്ത് വീടിന് തണുപ്പ് നല്‍കാന്‍ ചില മാര്‍ഗ്ഗങ്ങളുണ്ട്. ഇതിലൂടെ ചൂടിനെ മറികടക്കുന്നതിനൊപ്പം പോക്കറ്റ് കാലിയാവാതെ സംരക്ഷിക്കുകയും ചെയ്യാം.

പാര്‍ശ്വഫലങ്ങള്‍ ഒന്നുമില്ലാതെ തന്നെ സ്വാഭാവികമായ മാര്‍ഗ്ഗങ്ങളിലൂടെ ഈ വേനലില്‍ വീട് തണുപ്പിക്കാന്‍ ചില മാര്‍ഗ്ഗങ്ങളിതാ…

ഏറ്റവും നന്നായി വായു സഞ്ചാരമുള്ള വീട്ടിലെ ഭാഗമേതാണന്ന് നിരീക്ഷിക്കുക. വീട്ടിലേക്ക് ഏത് ദിശയില്‍ നിന്നാണ് കാറ്റെത്തുന്നതെന്ന് കണ്ടെത്തി. ആ ഭഗത്തെ ജനലുകള്‍ തുറന്നിടുക. സൂര്യാസ്തമനത്തിന് ശേഷം മുറികളില്‍ നന്നായി കാറ്റ് ലഭിക്കും.

Advertisements

പകല്‍ സമയത്തല്ല മറിച്ച് വൈകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്നിടുക. വേനല്‍ക്കാലത്ത് പകല്‍ സമയങ്ങളില്‍ ചൂട് കാറ്റായിരിക്കും അടിക്കുക. ഇത് സൂര്യാഘാതത്തിന് സാധ്യത കൂട്ടും. എന്നാല്‍ സൂര്യാസ്തമനത്തിന് ശേഷം ചൂട് കുറയുകയും തണുത്ത കാറ്റ് അടിക്കാന്‍ തുടങ്ങുകയും ചെയ്യും. ചിലപ്പോള്‍ കാറ്റിനൊപ്പം ചെറു മഴയും എത്തും. വായു അകത്ത് കടക്കുന്നതിന് വൈകുന്നേരങ്ങളില്‍ ജനലുകള്‍ തുറന്ന് ഇടുക.

വേനലിലെ ചൂടില്‍ നിന്നും സംരക്ഷണം നല്‍കാന്‍ ലിനന്‍ തുണി സഹായിക്കും. കട്ടി കൂടിയ ബെഡ് ഷീറ്റുകളും കുഷ്യന്‍ തുണിയും മറ്റും വിയര്‍പ്പിന് കാരണമാകും. വെളുത്തതും ഇളം നിറത്തിലുള്ളതുമായ തുണിത്തരങ്ങള്‍ ചൂടിനെ വലിച്ചെടുത്ത് പ്രതിഫലിപ്പിക്കില്ല.

വേനല്‍കാലത്ത് വീടിന് സ്വാഭാവികമായി തണുപ്പ് ലഭിക്കാനുള്ള മാര്‍ഗ്ഗമാണോ നിങ്ങള്‍ തേടുന്നത് ? എങ്കില്‍ വീടിന് ചുറ്റുമുള്ള പ്രകൃതിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.വീടിന് തണുപ്പ് കിട്ടുന്ന തരത്തില്‍ മരങ്ങളും ചെടികളും നട്ട് വളര്‍ത്തുക. തണല്‍ മരങ്ങള്‍ കിഴക്ക് -പടിഞ്ഞാറ് ദിശയില്‍ നട്ട് വളര്‍ത്തിയാല്‍ സൂര്യപ്രകാശം നേരിട്ട് വീട്ടിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ കഴിയും.

വേനല്‍കാലത്ത് പ്രകൃതിദത്തമായി വീടിന് തണുപ്പ് നല്‍കാന്‍ സഹായിക്കുന്ന മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. പ്രത്യേകിച്ച് നഗരങ്ങളില്‍. വെളുപ്പ് നിറം സൂര്യപ്രകാശത്തിലെ അള്‍ട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുകയും വീടിന് തണുപ്പ് നല്‍കുകയും ചെയ്യും.

ഒരു പാത്രത്തില്‍ കുറച്ച് ഐസ് ക്യൂബുകള്‍ അടിയില്‍ വച്ച് ഫാന്‍ ഓണ്‍ ചെയ്യുക. ഐസ് ഉരുകുന്നതിന് അനുസരിച്ച് വായു തണുത്ത വെള്ളം ആഗിരണം ചെയ്ത് റൂമില്‍ തണുത്ത കാറ്റ് പരത്തും.