KOYILANDY DIARY

The Perfect News Portal

ചെടികള്‍ വളരാന്‍ പഴത്തൊലി !!

പഴം മികച്ച ഊര്‍ജ സ്രോതസ്സാണ്‌ കൂടാതെ ഇടനേരങ്ങളില്‍ കഴിക്കാവുന്ന നല്ല ലഘുഭക്ഷണം കൂടിയാണ്‌. എന്നാല്‍, പഴത്തൊലി വലിച്ചെറിയുന്നതിന്‌ മുമ്പ്‌ രണ്ട്‌ തവണ ചിന്തിക്കുക, പ്രത്യേകിച്ച്‌ നിങ്ങള്‍ ചെടി നടുന്നവര്‍ ആണെങ്കില്‍. നിങ്ങളുടെ സസ്യങ്ങള്‍ക്ക്‌ ഇവ മികച്ച വളമായി മാറും. പഴം ശരീരത്തിന്‌ ആവശ്യമായ പോഷകങ്ങള്‍ നല്‍കുന്നത്‌ പോലെ തൊലി സസ്യങ്ങള്‍ക്കും പോഷണം നല്‍കും. പഴതൊലി കൊണ്ടുള്ള വളം മൂന്ന്‌ തരത്തില്‍ ഉണ്ടാക്കാം.

അടിസ്ഥാന രീതി

പഴ തൊലി പല കഷ്‌ണങ്ങളായി മുറിച്ച്‌ സാധാരണ ഉപയോഗിക്കുന്ന ജൈവ വളത്തില്‍ ചേര്‍ക്കുകയോ നേരിട്ട്‌ മണ്ണിലിടുകയോ ചെയ്യുക. ഏതാനം ദിവസങ്ങള്‍ക്ക്‌ അകം ഇവ വളമായി മാറുകയും സസ്യങ്ങള്‍ക്ക്‌ ആവശ്യമായ ഊര്‍ജം നല്‍കി തുടങ്ങുകയും ചെയ്യും.

Advertisements

തളിക്കാനുള്ള വളം

പഴത്തൊലി നന്നായി അരിഞ്ഞ്‌ തളിക്കുന്ന പാത്രത്തില്‍ ഇടുക. പാത്രം പകുതി നിറയുന്നത്‌ വരെ ചൂട്‌ വെള്ളം ഒഴിക്കുക. തൊലി അഴുകി വെള്ളത്തില്‍ ചേരാന്‍ ആയി ഈ മിശ്രിതം ഒരാഴ്‌ച വയ്‌ക്കുക.പിന്നീട്‌ ഇത്‌ ചെടികളില്‍ തളിക്കുക.

പഴത്തൊലി ഷേക്‌

നിങ്ങള്‍ വായിച്ചത്‌ ശരി തന്നെയാണ്‌! വളരെ പെട്ടെന്ന്‌ വളം വേണമെന്ന്‌ ആഗ്രഹിക്കുന്നുവെങ്കില്‍ പഴത്തൊലി മുറിച്ച്‌ ചൂട്‌ വെള്ളത്തില്‍ ഇളക്കി എടുക്കുക. ഇവയെല്ലാം പരീക്ഷിച്ച്‌ നോക്കൂ.തൈകളെല്ലാം വളരെ വേഗം വളരുന്നത്‌ കാണാം.