KOYILANDY DIARY

The Perfect News Portal

ഉപ്പ് ആളത്ര നിസ്സാരക്കാരനല്ല…

ഉപ്പിന്റെ ഉപയോഗം എന്താണെന്ന് നമുക്കെല്ലാം അറിയാം. കറിയ്ക്ക് രുചി വര്‍ദ്ധിപ്പിക്കാനാണ് ഉപ്പ് സാധാരണയായി ഉപയോഗിക്കുന്നത്. ഉപ്പ് തിന്നവന്‍ വെള്ളം കുടിയ്ക്കും എന്ന പഴഞ്ചൊല്ലും നമുക്ക് സുപരിചിതം.

ഉപ്പ് കൂടിയാലും പ്രശ്‌നമാണ് കുറഞ്ഞാലും പ്രശ്‌നമാണ്. എന്നാല്‍ ഉപ്പിനെക്കൊണ് വേറെ ചില ഉപയോഗങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. പലതും നമ്മുടെ നിത്യോപയോഗങ്ങളില്‍ പെടുന്നവ തന്നെ. എന്തായാലും ഉപ്പ് ആളത്ര നിസ്സാരക്കാരനല്ല എന്നത് സത്യം.

നമ്മുടെ വീടുകളിലെല്ലാം ആര്‍ട്ടിഫിഷ്യല്‍ പൂക്കള്‍ ധാരാളമുണ്ട്. എന്നാല്‍ ഇവയെല്ലാം നമ്മുടെ വൃത്തിക്കൂടുതല്‍ കാരണം പൊടി പിടിച്ച് നാശമായിട്ടുണ്ടാവും. പക്ഷേ ഒരുകപ്പ് ഉപ്പ് ഒരു ബാഗിലിട്ട് ഈ പൂക്കളും അതിലിട്ട് കുലുക്കിയാല്‍ മതി. പൂക്കള്‍ വൃത്തിയാവും എന്നതാണ് സത്യം.

Advertisements

വസ്ത്രങ്ങളിലെ കറ കളയാന്‍ ഉപ്പ് ഉപയോഗിക്കാം. വസ്ത്ര ഉപ്പ് ലയിപ്പിച്ച വെള്ളത്തില്‍ ഇട്ട് അല്‍പസമയത്തിനുള്ളില്‍ കഴുകിയെടുക്കാം ഏത് തരത്തിലുള്ള കറയും ഇല്ലാതാകും എന്നതാണ് സത്യം.

തേനീച്ച കുത്തിയാല്‍ ഉപ്പ് ഉപയോഗിക്കാവുന്നതാണ്. കുത്തേറ്റ ഭാഗത്ത് അല്‍പ്പം ഉപ്പ് കൊണ്ട് തടവിയാല്‍ വിഷം ഇല്ലാതാവും.

ഈര്‍ക്കില്‍ ചൂല്‍ ഉപയോഗിച്ചിരുന്ന കാലം പോയി. ഇപ്പോള്‍ എല്ലാവരും പുല്‍ച്ചൂലിന്റെ ആളുകളാണ്. അതുകൊണ്ടു തന്നെ ഈ ചൂല്‍ വൃത്തിയാക്കാന്‍ അല്‍പം ബുദ്ധിമുട്ടുമാണ്. എന്നാല്‍ ചൂലിനെ ഉപയോഗം കഴിഞ്ഞതിനു ശേഷം അല്‍പം സമയം ഉപ്പ് വെള്ളത്തില്‍ മുക്കിവെയ്ക്കുക. ഇത് ചൂല്‍ വൃത്തിയാകാനും കൂടുതല്‍ കാലം ഉപയോഗിക്കാനും കാരണമാകുന്നു.

മുട്ട ചീഞ്ഞതാണോ നല്ലതാണോ എന്ന് മനസ്സിലാക്കാന്‍ ഉപ്പ് വെള്ളത്തില്‍ മുട്ട ഇട്ടു വെച്ചിരുന്നാല്‍ മതി. മുട്ട വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയാണെങ്കില്‍ ചീഞ്ഞതാണെന്നു മനസ്സിലാക്കാം.
കാപ്പിയുടെ കയ്പ്പ് ഇല്ലാതാക്കാന്‍ ഉപ്പിന് കഴിയും. കാപ്പിയില്‍ കാപ്പിപ്പൊടി അധികമായാല്‍ അതിന്റെ കയ്പ്പ് കുറയ്ക്കുന്നതിന് അല്‍പം ഉപ്പ് ചേര്‍ത്താല്‍ മതി.

ഷൂവിന്റെ ദുര്‍ഗന്ധമകറ്റാന്‍ ഏറ്റവും നല്ലതാണ് ഉപ്പ്. ഷൂവിനു മുകളില്‍ അല്‍പം ഉപ്പ് വിതറിയാല്‍ മതി ഷൂവില്‍ നിന്നുണ്ടാകുന്ന ദുര്‍ഗന്ധത്തിന് പരിഹാരമാകും.

വസ്ത്രങ്ങളിലും ഗ്ലാസ്സിലും മറ്റും ലിപ്സ്റ്റിക്കിന്റെ കറ പറ്റിയിട്ടുണ്ടെങ്കില്‍ അത് കളയാന്‍ എന്തുകൊണ്ടും നല്ലതാണ് ഉപ്പ്. പൊടിയുപ്പിട്ട് തുടച്ചാല്‍ ഇത്തരത്തിലുള്ള പാടുകള്‍ ഇല്ലാതാവും.

സാലഡിനെ ഫ്രഷായി സൂക്ഷിയ്ക്കാന്‍ ഏറ്റവും നല്ലതാണ് ഉപ്പ്. സാലഡ് ഉണ്ടാക്കി അല്‍പ സമയം കഴിഞ്ഞാലും അതിന്റെ ഫ്രഷ്‌നസ് നിലനിര്‍ത്താന്‍ അല്‍പം ഉപ്പ് വിതറിയാല്‍ മതി.