KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മാർച്ചൻ്റ്സ് അസോസിയേഷൻ നിവേദനം നൽകി

കൊയിലാണ്ടി: കേരള സർക്കാർ ലോക്ക് ഡൗൺ ആശ്വാസം എന്ന നിലയിൽ വ്യാപാരികൾക്ക് 2020 ജൂലൈ മുതൽ ഡിസംബർ വരെ പ്രഖ്യാപിച്ച 6 മാസത്തെ പീടിക മുറികളുടെ വാടക വിട്ട് നൽകാൻ കൊയിലാണ്ടി നഗരസഭ നടപടി കൈകൊള്ളണം എന്ന് ആവശ്യപ്പെട്ട് കൊയിലാണ്ടി മാർച്ചൻ്റ്സ് അസോസിയേഷൻ നഗരസഭ ചെയർപേഴ്സൻ, വൈസ് ചെയർമാൻ, സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി. പ്രസിഡണ്ട് കെ. കെ. നിയാസ് നിവേദനം കൈമാറി. കെ. പി. രാജേഷ്, അസീസ് ഗ്ലോബൽ പാർക്ക്‌ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *