KOYILANDY DIARY

The Perfect News Portal

SSLC, +2 പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു

കൊയിലാണ്ടി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എഴുപത്തിയൊന്നാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പന്തലായനി ബി.ജെ.പി 12-ാം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെ ആദരിച്ചു. ചടങ്ങിൽ രാജേഷ് പി. കെ. അധ്യക്ഷത വഹിച്ചു.

ബിജെപി സംസ്ഥാന കൗൺസിൽ അംഗം അഡ്വക്കേറ്റ് വി. സത്യൻ വിദ്യാർത്ഥികളെ ആദരിച്ചു. യുവമോർച്ച കോഴിക്കോട് ജില്ലാ സെക്രട്ടറി അതുൽ പെരുവട്ടൂർ, ബിജു എം,ഡി, ബിജു ദേവാമൃതം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *