KOYILANDY DIARY

The Perfect News Portal

സീമ ജി നായര്‍ക്ക് മദര്‍ തെരേസ പുരസ്കാരം

മദര്‍ തെരേസ പുരസ്കാരം സീമ ജി നായര്‍ക്ക്. സാമൂഹിക ക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട്സ് ലവേഴ്സ് അസ്സോസിയേഷന്‍ ‘കല’യുടെ പ്രഥമ മദര്‍ തെരേസ പുരസ്കാരമാണ് സീമയെ തേടിയെത്തിയത്. സിനിമകളിലൂടെയും, സീരിയലിലൂടെയും മലയാളികളുടെ ഇഷ്ടതാരമായ നടിയാണ് സീമ ജി നായര്‍. ഒരു നടിയെന്നതിനപ്പുറം വലിയ മനസ്സിനുടമ കൂടിയാണ് സീമ. ഇപ്പോഴിതാ അര്‍ഹതയ്ക്കുള്ള അവര്‍ഡ് നേടിയിരിക്കുകയാണ് നടി.

2021 സെപ്റ്റംബര്‍ 21 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അവാര്‍ഡ് സമ്മാനിക്കും. അന്‍പതിനായിരം രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. അതേസമയം, പൊതുവെ കേരളത്തിലെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മഹനീയ മാതൃകകള്‍ സൃഷ്ടിക്കുന്ന വനിതകള്‍ക്കാണ് മദര്‍ തെരേസ അവാര്‍ഡ് സമ്മാനിക്കുന്നതെന്ന് കേരള ആര്‍ട് ലവ്വേഴ്‌സ് അസോസിയേഷന്‍ ‘കല ‘ യുടെ രക്ഷാധികാരിയും, ദീപികയുടെ മുന്‍ ഡയറക്ടറുമായ സുനില്‍ ജോസഫ് കുഴമ്ബാല കലയുടെ ട്രസ്റ്റിയും, വനിതാ കമ്മീഷന്‍ അംഗവുമായ ഇ. എം രാധ, കലയുടെ മാനേജിങ് ട്രസ്റ്റി ലാലു ജോസഫ് എന്നിവര്‍ അറിയിച്ചു.

സീമയുടെ ജീവ കാരുണ്യ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാനിച്ചാണ് അവാര്‍ഡ്. നടി ശരണ്യയുടെ ജീവന്‍​ രക്ഷിക്കാന്‍ സീമ ത്യാഗ നിര്‍ഭരമായ പ്രവര്‍ത്തനം നടത്തിയെങ്കിലും സീമയുടെ കാരുണ്യത്തിന്റെയും കരുതലിന്റെയും കൈപ്പിടിയില്‍ നിന്ന് വഴുതി ശരണ്യ വിടപറഞ്ഞ് 41 ദിവസം തികയുന്ന നാളിലാണ് സീമയ്ക്ക് അവാര്‍ഡ് സമ്മാനിക്കപ്പെടുക.

Advertisements

Leave a Reply

Your email address will not be published. Required fields are marked *