KOYILANDY DIARY

The Perfect News Portal

കേന്ദ്ര നയത്തിനെതിരെ മത്സ്യ തൊഴിലാളികൾ പ്രതിഷേധ ശൃംഖല നടത്തി

കൊയിലാണ്ടി: കേന്ദ്ര ഗവൺമെന്റിന്റെ ബ്ലൂ ഇക്കോണമിക്കെതിരെയും, മറൈൻ ഫിഷറീസ് ബില്ലിനുമെതിരെ മത്സ്യ തൊഴിലാളികൾ കൊയിലാണ്ടിയിൽ പ്രതിഷേധ ശൃംഖല തീർത്തു. മത്‌സ്യ തൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി ഏരി യാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ ശൃംഖല കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവൺമെന്റ് കടലും വിൽക്കാ ശ്രമിക്കുകയാണെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത്കൊണ്ട് എം.എൽ.എ. പറഞ്ഞു.

പ്രസിഡണ്ട് ടി.വി. ദാമോധരൻ അദ്ധ്യക്ഷ്യത വഹിച്ചു. എ.പി. ഉണ്ണികൃഷ്ണൻ വിശദീകരണം നടത്തി. സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.എ. ഷാജി, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം പി.കെ. ഭരതൻ, എ. സോമശേഖരൻ, യു.കെ. പവിത്രൻ എന്നിവർ അഭിവാദ്യം ചെയ്തു. സെകട്ടറി സി.എം.സുനിലേശൻ സ്വാഗതവും കൊളക്കാട് രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *