KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് കാരവന്‍ ടൂറിസം പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് കാരവന്‍ ടൂറിസം (Caravan Tourism) പദ്ധതിയുമായി വിനോദ സഞ്ചാര വകുപ്പ്. വിനോദ സഞ്ചാര മേഖല മികവുറ്റതാകുന്നതിന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസാണ് പദ്ധതി പ്രഖ്യാപിച്ചത്. വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങള് കാരവാനില്‍ ഒരുക്കും. രണ്ട് പേര്‍ക്കും നാല് പേര്‍ക്കും സഞ്ചരിക്കാന്‍ സൗകര്യമുള്ള വാഹനങ്ങളാണ് തയ്യാറാക്കുക.

ടൂറിസം മേഖലയുടെ സമഗ്ര വികസനത്തിനായാണ് കാരവൻ ടൂറിസം ആവിഷ്കരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കാരവൻ വാഹനം, കാരവൻ പാർക്ക് എന്നിങ്ങനെ രണ്ടു മേഖലകളായി പദ്ധതി ആവിഷ്കരിക്കും. വിനോദ സഞ്ചാരികൾക്ക് ഒരു ടൂറിസം കേന്ദ്രത്തിൽ ലഭിക്കുന്ന സൗകര്യങ്ങൾ വാഹനത്തില് ഒരുക്കും. പകല് യാത്രയും രാത്രി വണ്ടിയിൽ തന്നെ വിശ്രമവും എന്ന രീതിയിലാകും പദ്ധതി തയാറാക്കും.

”നവീനമായ ഒരു ടൂറിസം ഉത്പന്നം അവതരിപ്പിക്കുന്നതിനുള്ള ഒരു പോളിസിയാണ് കാരവന് ടൂറിസം നയം. എണ്പതുകളുടെ ഒടുവില് കേരളത്തില് ഉയര്ന്നുവന്ന ടൂറിസം ഉത്പന്നമാണ് കെട്ടുവെള്ളം അഥവാ ഹൗസ്ബോട്ട്. ഇന്നും കേരളത്തിന്റെ പ്രധാന ആകര്ഷകമാണ് ഹൗസ് ബോട്ട് . അതുപോലെ പുതിയകാലത്തിന് അനുയോജ്യമാകും കാരവാന്‍ ടൂറിസം.

Advertisements

ഇൻ്റർനെറ്റ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ കാരവനില് സജ്ജീകരിക്കും. സ്വകാര്യ മേഖലയിലും പൊതു മേഖലയിലും കാരവന് പാര്ക്കുകള് സ്ഥാപിക്കും. ക്യാംപിങ്, ട്രക്കിങ്, താമസ സൗകര്യം ലഭിക്കാത്ത സ്ഥലങ്ങളില് കാരവന് ടൂറിസത്തിൻ്റെ സാധ്യത വലുതാണെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *