KOYILANDY DIARY

The Perfect News Portal

പു​തി​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലൂ​ക്ക് ​ത​ല​ത്തി​ല്‍ സ​ഹാ​യ​ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും: മ​ന്ത്രി പി.​രാ​ജീ​വ്

ക​ണ്ണൂ​ര്‍: പു​തി​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലൂ​ക്ക് ​ത​ല​ത്തി​ല്‍ സ​ഹാ​യ​ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ ‘മീ​റ്റ് ദി ​മി​നി​സ്​​റ്റ​ര്‍’ പ​രി​പാ​ടി ഉദ്ഘാടനം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ സംരംഭകര്‍ക്ക് ഇ​വി​ടെ​നി​ന്നു സ​ഹാ​യം ന​ല്‍കാ​ന്‍ ക​ഴി​യ​ണം. അ​തി​നാ​യി പ്ര​ഫ​ഷ​ന​ല്‍ രീ​തി​യി​ല്‍ വ്യ​വ​സാ​യ വ​കു​പ്പ് സം​വി​ധാ​ന​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്കും. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്ര​വും ന​വീ​ക​രി​ക്കും. അ​ദാ​ല​ത്തു​ക​ള്‍ സ്ഥി​രം സം​വി​ധാ​ന​മാ​യി ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ല. നി​ല​വി​ലെ സം​വി​ധാ​ന​ങ്ങ​ളെ ഫ​ല​പ്ര​ദ​മാ​യി പ്ര​വ​ര്‍ത്തി​പ്പി​ക്കാ​നു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​ണി​ത്.

ഇ​നി​യു​ള്ള വ്യ​വ​സാ​യ വി​ക​സ​ന​ത്തിൻ്റെ പ്ര​ധാ​ന ഭൂ​മി​ക​യാ​യി ഉ​ത്ത​ര​കേ​ര​ള​ത്തെ മാ​റ്റ​ണ​മെ​ന്നാ​ണ് സ​ര്‍ക്കാ​ര്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കാ​ര്‍ഷി​കാ​ധി​ഷ്​​ഠി​ത വ്യ​വ​സാ​യ​ങ്ങ​ള്‍, ഇലക്‌ട്രോ​ണി​ക്‌​സ്, ഫ​ര്‍മ​സ്യൂ​ട്ടി​ക്ക​ല്‍സ്, മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍, ഐ.​ടി, ടൂ​റി​സം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ല്‍ പ്ര​ത്യേ​ക ഊ​ന്ന​ല്‍ ന​ല്‍കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വ്യ​വ​സാ​യ വ​കു​പ്പ് പ്രി​ന്‍സി​പ്പ​ല്‍ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഹ​നീ​ഷ്, കെ.​എ​സ്.​ഐ.​ഡി.​സി മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ര്‍ എം.​ജി. രാ​ജ​മാ​ണി​ക്യം, വ്യ​വ​സാ​യ വ​കു​പ്പ് ഡ​യ​റ​ക്​​ട​ര്‍ എ​സ്. ഹ​രി​കി​ഷോ​ര്‍, ജി​ല്ല ക​ല​ക്​​ട​ര്‍ എ​സ്. ച​ന്ദ്ര​ശേ​ഖ​ര്‍, ഡി​വി​ഷ​ന​ല്‍ ഫോ​റ​സ്​​റ്റ്​ ഓ​ഫി​സ​ര്‍ കാ​ര്‍ത്തി​ക്, കി​ന്‍ഫ്ര മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ര്‍ സ​ന്തോ​ഷ് കോ​ശി തോ​മ​സ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ജി​ല്ല വ്യ​വ​സാ​യ കേ​ന്ദ്രം ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ അ​നി​ല്‍കു​മാ​ര്‍, വി​വി​ധ വ​കു​പ്പ്​ ഉ​ദ്യോ​ഗ​സ്ഥ​ര്‍, സം​രം​ഭ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *