KOYILANDY DIARY

The Perfect News Portal

ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു

മൂഴിക്കൽ: മെഡിക്കൽ കോളേജ് പൈപ്പ് ലൈൻ റോഡ് കെമിക്കൽ എക്സാമിനേഷൻ ലാബിനു സമീപം അടയ്ക്കാനുള്ള നീക്കത്തിനെതിരേ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. മൂഴിക്കലിൽ നടന്ന പരിപാടി വാർഡ് കൗൺസിലറും റോഡ് സംരക്ഷണസമിതി ചെയർമാനുമായ എം.പി. ഹമീദ് ഉദ്ഘാടനം ചെയ്തു. സലീം മൂഴിക്കൽ അധ്യക്ഷത വഹിച്ചു.

രക്ഷാധികാരി മുൻ കൗൺസിലർ പി.കെ. ശാലിനി, ബി.ജെ.പി. ജില്ലാ സെക്രട്ടറി പ്രശാന്ത് പാറോപ്പടി, മെഡിക്കൽ കോളേജ് മുൻ കൗൺസിലർ ഷെറീന വിജയൻ, കെ.പി. ശിവജി (സി.പി.എം.), പി.ടി. സന്തോഷ് കുമാർ (കോൺ.), ഹാഷിം മക്ക (മുസ്‌ലിം ലീഗ്), ബി. സോമൻ (പു.ക.സ). മാസിൻ റഹ്മാൻ, അബു വിരുപ്പിൽ, കെ.സി. ശശിധരൻ, വി. അബ്ദുൽ ലത്തീഫ്, കെ.കെ. പ്രവീൺ, റോഡ് സംരക്ഷണസമിതി ജനറൽ കൺവീനർ എം.എ. ജോൺസൺ എന്നിവർ സംസാരിച്ചു. കാളാണ്ടിത്താഴത്ത് നടന്ന കൂട്ടായ്മ പു.ക.സ. ചെലവൂർ മേഖലാ സെക്രട്ടറി കുര്യൻ ജോൺ ഉദ്ഘാടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *