KOYILANDY DIARY

The Perfect News Portal

ദ​ലി​ത് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​: സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ കമീഷന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി

പ​യ്യോ​ളി: ദ​ലി​ത് വി​ദ്യാ​ര്‍​ഥി​യു​ടെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് തേ​ടി. തു​റ​യൂ​ര്‍ ആ​ക്കൂ​ല്‍​വ​യ​ലി​ലെ പ​ര​പ്പി​ല്‍​വ​യ​ല്‍ വീ​ട്ടി​ല്‍ സ​ന​ലി​ന്‍റെ (18) മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​താ​വ് സി.​കെ. സു​നി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ്​ ന​ട​പ​ടി. മ​ക​ന്‍റെ ആ​ത്മ​ഹ​ത്യ​ക്ക് കാ​ര​ണ​ക്കാ​രാ​യ​വ​ര്‍​ക്കെ​തി​രെ പ​ട്ടി​ക​ജാ​തി പീ​ഡ​ന നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച്‌ ജി​ല്ല റൂ​റ​ല്‍ പൊ​ലീ​സ് മേ​ധാ​വി 15 ദി​വ​സ​ത്തി​ന​കം റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്നാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ന്‍ ജു​ഡീ​ഷ്യ​ല്‍ അം​ഗം കെ. ​ബൈ​ജു​നാ​ഥ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

ജൂ​ലൈ 25ന് ​ഉ​ച്ച​ക്ക് വീ​ടി​നു സ​മീ​പ​ത്തെ ബ​ന്ധു​വീ​ട്ടി​ലെ ഷെ​ഡി​ലാ​ണ്​ സ​ന​ലി​നെ തൂ​ങ്ങി​മ​രി​ച്ച നില​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വി​ഷ​യ​ത്തി​ല്‍ പ​രാ​തി ന​ല്‍​കി​യി​ട്ടും പ​യ്യോ​ളി സി.​ഐ​യും ജി​ല്ല റൂ​റ​ല്‍ പൊ​ലീ​സ് ഡെ​പ്യൂ​ട്ടി സൂ​പ്ര​ണ്ടും വേ​ണ്ട​വി​ധം അ​ന്വേ​ഷി​ച്ചി​ല്ലെ​ന്നും പി​താ​വിൻ്റെ പ​രാ​തി​യി​ലു​ണ്ട്.

16 വ​യ​സ്സു​ള്ള പെ​ണ്‍​കു​ട്ടി​യു​മാ​യി സ​ന​ല്‍ സൗ​ഹൃ​ദ​ത്തി​ലാ​യി​രു​ന്നു. സൗ​ഹൃ​ദ​ത്തെ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ര്‍ പ്ര​ണ​യ​മാ​യി തെ​റ്റി​ദ്ധ​രി​ച്ചു. തു​ട​ര്‍​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ പി​താ​വ് ത​ന്നെ​യും മ​ക​നെ​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും ജാ​തി​പ്പേ​ര് വി​ളി​ച്ച്‌ അ​പ​മാ​നി​ക്കു​ക​യും ചെ​യ്തു​വെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് ഐ.​ടി.​ഐ വി​ദ്യാ​ര്‍​ഥി​യാ​യി​രു​ന്നു സ​ന​ല്‍.

Advertisements

Leave a Reply

Your email address will not be published. Required fields are marked *