KOYILANDY DIARY

The Perfect News Portal

മാജിക്കല്ല, നരച്ച മുടി വീണ്ടും കറുക്കും!

പ്രായമായാല്‍പ്പോലും മുടി നരയ്ക്കുന്നത് ആര്‍ക്കും അത്ര ഇഷ്ടമായിരിയ്ക്കില്ല. അപ്പോള്‍പ്പിന്നെ ചെറുപ്പക്കാരുടെ കാര്യമോ. മുടി നരയ്ക്കാന്‍ കാരണങ്ങള്‍ പലതുണ്ട്. ശരിയല്ലാത്ത കേശസംരക്ഷണം മുതല്‍ പാരമ്പര്യം വരെ ഇതിനുള്ള കാരണങ്ങളാണ്. മുടി നരച്ചുവെന്നോര്‍ത്ത് വിഷമിയ്ക്കാന്‍ വരട്ടെ, നരച്ച മുടിയ്ക്കും വീണ്ടും കറുപ്പുനിറം ലഭിയ്ക്കാന്‍ ചില വഴികളൊക്കെയുണ്ട്, തികച്ചും പ്രകൃതിദത്ത വഴികള്‍. ഇവയെന്തൊക്കയെന്നു നോക്കൂ,

ചായ തിളപ്പിച്ചു കഴിഞ്ഞ തേയിലക്കൊറ്റനില്‍ വെള്ളമൊഴിച്ച് ഇതുകൊണ്ടു മുടി കഴുകുക. നരച്ച മുടി വീണ്ടും കറുപ്പാകും.

ഇളം ചൂടുള്ള ആല്‍മണ്ട് ഓയില്‍ മുടിയില്‍ പുരട്ടി മസാജ് ചെയ്യാം. ഇതും മുടിനര ഒഴിവാക്കാനുള്ള വഴിയാണ്.

Advertisements

ഉരുളക്കിഴങ്ങിട്ടു തിളപ്പിച്ച വെള്ളം തണുത്ത ശേഷം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്.

വെളിച്ചെണ്ണയില്‍ പാവയ്ക്കയിട്ടു തിളപ്പിയ്ക്കുക. ഇതില്‍ പാവയ്ക്ക നല്ലപോലെ ഉടച്ചു കലര്‍ത്തി മുടിയില്‍ തേയ്ക്കാം.

കട്ടന്‍ കാപ്പി മുടിയുടെ കട മുതല്‍ അറ്റം വരെ തേച്ചു പിടിപ്പിയ്ക്കുക. ഇത് നരച്ച മുടി വീണ്ടും കറുപ്പിയ്ക്കാന്‍ സഹായിക്കും.

നെല്ലിക്ക നല്ലപോലെ വേവിയ്ക്കുക. ഇതില്‍ അല്‍പം വെള്ളം ചേര്‍ത്തുടച്ച് തലയോടില്‍ തേച്ചു പിടിപ്പിയ്ക്കുക.

ഓട്‌സ് ഹെയര്‍പായ്ക്കുകള്‍ നല്ലതാണ്. ഓട്‌സിലെ ബയോട്ടിന്‍ മുടിയ്ക്കു കറുപ്പു നിറം നല്‍കാന്‍ ഏറെ ഗുണകരമാണ്.

സവാള അരച്ചതും സവാളയുടെ നീരുമെല്ലാം മുടിയില്‍ തേച്ചു പിടിപ്പിയ്ക്കുന്നത് ഗുണം നല്‍കും.