KOYILANDY DIARY

The Perfect News Portal

പ്രശസ്ത നടി ചിത്ര (56) നിര്യാതയായി

പ്രശസ്ത മലയാളം, തമിഴ് നടി ചിത്ര (56) നിര്യാതയായി ഇന്ന് രാവിലെ ചെന്നൈയിലെ വസതിയിൽ വച്ചായിരുന്നു അന്ത്യം. തമിഴ് ടെലിവിഷനിലെ ജനപ്രിയ മുഖമായിരുന്ന നടി ഒന്നിലധികം ഭാഷകളിലായി നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

കളിക്കളം(1990), ദേവാസുരം(1993), പത്താമുദയം(1985) എന്നിവയിലെ വേഷങ്ങൾ  ഏറ്റവും ശ്രദ്ധേയമായ പ്രകടനങ്ങളിൽ ഉൾപ്പെടുന്നു. പ്രേം നസീർ, മോഹൻലാൽ എന്നിവർക്കൊപ്പം 1983 ൽ അരങ്ങേറ്റം കുറിച്ച ആട്ടകലശം എന്ന ചിത്രത്തിലും അഭിനയിച്ചു. 1965 ൽ കൊച്ചിയിൽ ജനിച്ചു. 1990 ൽ വിജയരാഘവനുമായി വിവാഹിതയായി. മകൾ മഹാലക്ഷ്മി.

Leave a Reply

Your email address will not be published. Required fields are marked *