KOYILANDY DIARY

The Perfect News Portal

തേങ്ങ ഇങ്ങനെയും ചിരവാം, സമയം ലാഭം, അധ്വാനവുമില്ല, മലയാളിയുടെ കണ്ടുപിടുത്തം കലക്കി

അടുക്കളയില്‍ പാചകം എങ്ങനെ എളുപ്പത്തില്‍ ആക്കാന്‍ സാധിക്കുമെന്നാണ് സ്ത്രീകള്‍ തെരഞ്ഞുക്കൊണ്ടിരിക്കുന്നത്. ഇതിനായി പല ഉപകരണങ്ങളും വാങ്ങി കൂട്ടുകയെന്നത് വീട്ടമ്മമാരുടെ സ്ഥിരം ജോലിയാണ്. എന്നാല്‍, ഇപ്പൊഴും തേങ്ങ ചിരവുന്നത് വലിയ ബുദ്ധിമുട്ടുള്ള പ്രശ്‌നം തന്നെയാണ്. തേങ്ങ ചിരവാന്‍ മടിയുള്ള സ്ത്രീകളും ഇല്ലാതില്ല. വീട്ടമ്മമാരുടെ ഈ ബുദ്ധിമുട്ട് മനസിലാക്കിയ മലയാളി എഞ്ചിനീയര്‍ ഉഗ്രന്‍ കണ്ടുപിടിത്തവുമായി രംഗത്തെത്തി. ഇനി സമയം വേണ്ട, അധ്വാനവും വേണ്ട, ഈസിയായി തേങ്ങ ചിരവാം. മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ലെന്നാണ് പറയുന്നത്. കോക്കനട്ട് ഗ്രേറ്റര്‍ എന്ന പേരില്‍ ഇറക്കിയിരിക്കുന്ന പുതിയ ഉപകരണം നിങ്ങള്‍ക്കും പരീക്ഷിക്കാം.

മിനുട്ടിനുള്ളില്‍ ചിരവിയ തേങ്ങ നിങ്ങള്‍ക്ക്‌ ലഭിക്കും. ഇതിനായി അടുക്കളയിലേക്ക് സഹായിയെ വിളിക്കേണ്ടതില്ല. തന്റെ അമ്മയാണ് ഇങ്ങനെയൊരു ആശയം ആദ്യം പറഞ്ഞതെന്ന് വില്‍സണ്‍ പറയുന്നു. നീയൊരു എഞ്ചിനീയറല്ലേ, എന്തുകൊണ്ട് തേങ്ങ ചിരവാന്‍ ഉപകരണം ഉണ്ടാക്കി കൂടായെന്ന് ഒരു ദിവസം തന്റെ അമ്മ ചോദിക്കുകയുണ്ടായി. അമ്മയുടെ വാക്കുകളാണ് ഇങ്ങനെയൊരു കണ്ടുപിടിത്തതിനു പിന്നിലെന്നും അദ്ദേഹം പറയുന്നു. തേങ്ങയുടെ പാതിയെടുത്ത് ഈ മെഷീനിലേക്ക് വെച്ച് സ്വിച്ച് ഒന്ന് ഓണാക്കിയാല്‍ മാത്രം മതി. മിക്‌സി പോലൊരു ഉപകരണമാണിത്.