KOYILANDY DIARY

The Perfect News Portal

മുട്ട കബാബ് തയ്യാറാക്കൂ

മുട്ട കൊണ്ടു പല വിഭവങ്ങളും ഉണ്ടാക്കാം. മുട്ട കബാബ് ഇതിലൊന്നാണ്. മുട്ട കബാബ് അഥവാ എഗ് കബാബ് എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

പുഴുങ്ങിയ മുട്ട-4

കടലമാവ്-2 ടേബിള്‍ സ്പൂണ്‍

Advertisements

സവാള- 2 ടേബിള്‍ സ്പൂണ്‍

കുരുമുളകുപൊടി-അര ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-ഒരു ടീസ്പൂണ്‍

മുളകുപൊടി-അര ടീസ്പൂണ്‍

മല്ലിയില

ഓയില്‍

ഉപ്പ്

പുഴുങ്ങിയ മുട്ട ഗ്രേറ്റ് ചെയ്യുക. ഇതില്‍ ഓയിലൊഴികെയുളള എല്ലാ ചേരുവകളും കൂട്ടി യോജിപ്പിയ്ക്കുക. ഓയില്‍ ചൂടാക്കി ഈ മിശ്രിതം കബാബ് ഷേ്പ്പില്‍ വറുത്തെടുക്കാം. എഗ് കബാബ് തയ്യാര്‍. സോസോ മല്ലിയില ചട്‌നിയോ ചേര്‍ത്ത് ഉപയോഗിയ്ക്കാം.