KOYILANDY DIARY

The Perfect News Portal

സിനിമാ ചിത്രീകരണത്തിനിടെ കന്നട താരം വിവേക് ഷോക്കേറ്റ് മരിച്ചു

സിനിമാ ചിത്രീകരണത്തിനിടെ കന്നട സ്റ്റണ്ട് താരം വിവേക്(35) ഷോക്കേറ്റ് മരിച്ചു. രാമനഗര ബിഡദിക്ക് സമീപം ജോഗേനഹള്ളിയില്‍ ലവ് യു രച്ചു എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ക്രെയിനും ഇരുമ്പ് കയറും ഉപയോഗിച്ചുള്ള സംഘട്ടന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്.

11 കെ വി വൈദ്യുതി ലൈനില്‍ തട്ടിയതിനെ തുടര്‍ന്നാണ് അപകടം നടന്നത്. ഉടന്‍ തന്നെ വിവേകിനെ രാജരാജേശ്വരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതേസമയം, അനുമതിയില്ലാതെ സ്വകാര്യ റിസോര്‍ട്ടില്‍ ഷൂട്ടിംഗ് നടത്തിയതിന് ബിഡദി പൊലീസ് കേസെടുത്തിട്ടുണ്ട്. അജയ് റാവുവും രചിതാ റാമും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലവ് യു രച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *