KOYILANDY DIARY

The Perfect News Portal

സോയാ മസാല, ചെട്ടിനാട് സ്‌റ്റൈല്‍

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണത്തിന്റെ ഗുണങ്ങള്‍ നല്‍കുന്ന വെജിറ്റേറിയന്‍ ഭക്ഷണമാണ് സോയാ ചങ്‌സ്. ഇതുകൊണ്ടു സ്വാദിഷ്ടമായ പല വിഭവങ്ങളുമുണ്ടാക്കാം. തേങ്ങയിട്ട് ചെട്ടിനാട് സ്റ്റൈലില്‍ സോയ മസാല എങ്ങനെയുണ്ടാക്കാമെന്നു നോക്കൂ.

സോയ-മുക്കാല്‍കപ്പ്

സവാള-2

Advertisements

തക്കാളി-1

തേങ്ങ ചിരകിയത്-2 ടീസ്പൂണ്‍

വെളുത്തുള്ളി ചതച്ചത്-1 ടീസ്പൂണ്‍

മല്ലിപ്പൊടി-1 ടേബിള്‍ സ്പൂണ്‍

മുളകുപൊടി-1 ടീസ്പൂണ്‍

ഗരം മസാല പൗഡര്‍-1 ടീസ്പൂണ്‍

കറിവേപ്പില

കടുക്

ജീരകം

ഓയില്‍

സോയ വെള്ളത്തിലിട്ടു കുതിര്‍ത്തുക. ഒരു പാന്‍ ചൂടാക്കി ഇതില്‍ തേങ്ങ, വറ്റല്‍ മുളക്, മല്ലിപ്പൊടി, മുളകുപൊടി, ഗരം മസാല പൊടി, ഒരല്ലി വെളുത്തുള്ളി എന്നിവയിട്ടു മൂപ്പിയ്ക്കുക. ഇത് അല്‍പം വെള്ളം ചേര്‍ത്ത് അരച്ചെടുക്കണം. ഒരു പാനില്‍ ഓയില്‍ തിളപ്പിച്ച് കടുക്, ജീരകം എന്നിവ പൊട്ടിയ്ക്കുക. ഇതില്‍ വെളുത്തുള്ളി ചേര്‍ത്തു മൂപ്പിയ്ക്കണം.സവാള ചേര്‍ത്തു വഴറ്റുക. സവാള നല്ലപോലെ മൂത്തു കഴിഞ്ഞാല്‍ ഇതില്‍ തക്കാളി ചേര്‍ത്തു വഴറ്റുക. ഇതിലേയ്ക്ക് സോയ ചങ്‌സ് ചേര്‍ക്കണം. അല്‍പം മഞ്ഞള്‍പ്പൊടി, മുളകുപൊടി, മല്ലിപ്പൊടി , കറിവേപ്പില, ഉപ്പ് എന്നിവയും ചേര്‍ക്കാം. ഇതില്‍ അല്‍പം വെള്ളമൊഴിച്ചു വച്ച് വേവിയ്ക്കുക. സോയ ഒരുവിധം പാകമാകുമ്പോള്‍ അരച്ച മസാലക്കൂട്ടു ചേര്‍ത്ത് ഇളക്കി അല്‍പനേരം വേവിയ്ക്കണം. കുറുകുമ്പോള്‍ വാങ്ങി വയ്ക്കാം.