KOYILANDY DIARY

The Perfect News Portal

മക്കൾക്കൊപ്പം മെഗാ ക്ലാസ് സംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച “മക്കൾക്കൊപ്പം” രക്ഷിതാക്കൾക്കുള്ള ശാക്തീകരണ ക്ലാസ് കൊയിലാണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ 15 സമാന്തര ക്ലാസുകളിലായി 1300 ഓളം കുട്ടികളുടെ രക്ഷിതാക്കൾക്കു പരിശീലനം നൽകി. പിടിഎ പ്രസിഡണ്ട് പി പി രാധാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു ചെയ്തു. പ്രധാന അധ്യാപിക പി എം ഗീത അധ്യക്ഷത വഹിച്ചു. ശശീന്ദ്രദാസ്, Dr. രഞ്ജിത്ത്-ലാൽ, സുരേന്ദ്രൻ, പത്മനാഭൻ, പി എം ഗീത, ടി പി സുകുമാരൻ, അലി ഹസൻ, അജയൻ, ഷാജി, ബാലു പൂക്കാട്, അമൃത, ജെ മുരളി, പി കെ, രന്യ മനിൽ, അമർജ്യോതി,ഗിരീഷ് ബാബു എന്നിവർ ക്ലാസെടുത്തു, വിനോദ് കാപ്പാട് സ്വാഗതവും, സ്മിത ടീച്ചർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *