KOYILANDY DIARY

The Perfect News Portal

വ്യാപകമായി കൃഷി വെട്ടി നശിപ്പിച്ചതായി പരാതി

കോഴിക്കോട്: ജില്ലയിലെ രണ്ടിടത്ത് വ്യാപകമായി കൃഷി വെട്ടി നശിപ്പിച്ചതായി പരാതി. ചേളന്നൂര്‍ കോറോത്ത് പൊയില്‍, കാക്കൂര്‍ പഞ്ചായത്തിന്‍റെ ഒരു ഭാഗത്തുമാണ് കൃഷി വെട്ടി നശിപ്പിച്ചത്. ഞായറാഴ്ച അര്‍ധരാത്രിയിലാണ് സംഭവം. വാഴ, തെങ്ങ്, കവുങ്ങ്, ചേന എന്നീ കൃഷികള്‍ നശിപ്പിച്ചവയില്‍ ഉള്‍പ്പെടും. അതിക്രമം കാട്ടിയവരെ കുറിച്ച്‌ വിവരം ലഭ്യമല്ല. സംഭവത്തില്‍ കാക്കൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

കാക്കൂര്‍ എസ്.ഐ. അബ്ദുല്‍ സലാം, ചേളന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പി. നൗഷീര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വയലില്‍ കവുങ്ങ് കൃഷി ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കം പ്രദേശത്തുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടാഴ്ച മുമ്പും മേഖലയില്‍ വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *