KOYILANDY DIARY

The Perfect News Portal

മൂന്നുദിവസം ലോക്​ഡൗണ്‍ ഇളവ്​: രാത്രി എട്ടുവരെ കടകള്‍ തുറക്കാം

തിരുവനന്തപുരം: ബലിപെരുന്നാളിനോടനുബന്ധിച്ച്‌​ സംസ്​ഥാനത്ത്​ ലോക്​ഡൗണില്‍ ഇളവുപ്രഖ്യാപിച്ച്‌​ സര്‍ക്കാര്‍. ഞായറാഴ്ചത്തെ സമ്ബൂര്‍ണ ലോക്​ഡൗണ്‍ ഒഴിവാക്കി. ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ രാത്രി എട്ടുവരെ എല്ലാ കടകളും തുറക്കാം. എ, ബി, സി കാറ്റഗറിയിലുള്ള സ്​ഥലങ്ങളിലാണ്​ ഇളവുകള്‍. ഡി കാറ്റഗറിയില്‍ അവശ്യവസ്​തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക്​ മാത്രമാണ്​ അനുമതി.

വ്യാപാരി നേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ്​ ഇളവുകള്‍ അനുവദിച്ചത്​. കടകളുടെ പ്രവര്‍ത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാര്‍ജ് വര്‍ധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ വിഷയമായിരുന്നു. പൊലീസ് കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന്​ വര്‍ഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *