KOYILANDY DIARY

The Perfect News Portal

വീട് വൃത്തിയായിരിക്കാന്‍ എട്ട് വഴികള്

വീട് വൃത്തിയായി സൂക്ഷിക്കുന്നത് കുടുംബാംഗങ്ങളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ചില അടിസ്ഥാന നിയമങ്ങളും ശീലങ്ങളും എല്ലാ ദിവസവും പിന്തുടര്‍ന്നാല്‍ വീട് അലങ്കോലവും വൃത്തികേടുമായി കിടക്കുന്നത് ഒഴിവാക്കാനാവും. നിങ്ങളുടെ ജീവിതത്തില്‍ പിന്തുടരേണ്ടുന്ന ചില നല്ല ശീലങ്ങളെ പരിചയപ്പെടുക. അവ പിന്തുടരുന്നത് വഴി നിങ്ങളുടെ ഭവനം ഏറ്റവും വൃത്തിയുള്ള ഒന്നായി നിലനില്‍ക്കും.

കിടക്ക വൃത്തിയാക്കുക രാവിലെ എഴുന്നേറ്റാലുടന്‍ തന്നെ കിടക്ക വൃത്തിയാക്കുന്നത് ഒരു ശീലമാക്കുക. ബെഡ്ഷീറ്റിന്‍റെ ചുളിവുകള്‍ നിവര്‍ത്തുകയും തലയിണകള്‍ നേരെയാക്കുകയും ചെയ്യുക. ഇത് ദിവസവും ചെയ്താല്‍ വീടിനുള്ളില്‍ നല്ല വൃത്തിയുണ്ടാവും.

കിച്ചണ്‍ കൗണ്ടര്‍ വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം പാകം ചെയ്ത ശേഷം മസാലകളുടെ പാത്രങ്ങള്‍ പഴയ സ്ഥാനത്തേക്ക് തന്നെ വെയ്ക്കുന്നത് അവിടം വൃത്തിയായിരിക്കാന്‍ സഹായിക്കും.

Advertisements

ഷൂസ് പുറത്ത് വെയ്ക്കുക വീടിനുള്ളില്‍ കടക്കുമ്പോള്‍ തന്നെ ഷൂസ് വാതിലിന് പുറത്ത് വെയ്ക്കുന്നത് ഒരു ശീലമാക്കുക.
മാലിന്യം കിടക്കാനനുവദിക്കരുത് വീട്ടിനുള്ളില്‍ മാലിന്യം ഏറെ സമയം ഇരിക്കാന്‍ അനുവദിക്കരുത്. അല്ലെങ്കില്‍ കീടങ്ങളും പ്രാണികളും വിളിക്കാത്ത അതിഥികളായി വീടിനുള്ളിലേക്ക് കടന്ന് വരും. ആഴ്ചയിലൊരിക്കല്‍ ചവറ്റുകുട്ടയിലെ മാലിന്യം നീക്കം ചെയ്യുകയും

സാധാരണമായ ശുചീകരണം വൃത്തിയാക്കലിനായി ഏറെ മാറ്റി മറിക്കലുകള്‍ ചെയ്യാതെ സ്വഭാവികമായി ചെയ്ത് പോവുക. ഇത് വീട് വൃത്തിയായും ഭംഗിയായും കാണപ്പെടാന്‍ സഹായിക്കും.

കുടംബാംഗങ്ങള്‍ക്ക് ജോലി ചുമതലപ്പെടുത്തുക – വീട് എല്ലായ്പ്പോഴും വൃത്തിയായി ഇരിക്കാന്‍ ഓരോ കുടുംബാംഗങ്ങളെയും ചുമതലയേല്‍പ്പിക്കുക. ഇത് സമയം ലാഭിക്കുകയും ഉത്തരവാദിത്തങ്ങളെപ്പറ്റി എല്ലാവര്‍ക്കും ബോധ്യം നല്കുകയും ചെയ്യും.

മുഷിഞ്ഞ തുണികള്‍ കൂട്ടിയിടാതിരിക്കുക മുഷിഞ്ഞ തുണി അലക്കുന്ന മുറിയില്‍ കൂട്ടിയിടാതിരിക്കുക. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും തുണി അലക്കുന്നത് ശീലമാക്കുക.

അത്താഴത്തിന് ശേഷം പാത്രങ്ങള്‍ വൃത്തിയാക്കുക അത്താഴം കഴി‍ഞ്ഞാല്‍ പാത്രങ്ങളും മറ്റും വൃത്തിയാക്കുക. രാത്രി മുഴുവന്‍ പാത്രങ്ങള്‍ സിങ്കില്‍ കിടക്കാന്‍ അനുവദിക്കരുത്. ഇത് കീടങ്ങളും പ്രാണികളും വരാനും രോഗബാധകള്‍ക്കും കാരണമാകും.