KOYILANDY DIARY

The Perfect News Portal

നല്ല തറവാടി മീന്‍കറി

മീന്‍കറിയോട്, അതും നാടന്‍ രീതിയില്‍ തേങ്ങാപ്പാലൊഴിച്ചുണ്ടാക്കിയ മീന്‍കറിയോട് മലയാളികള്‍ക്ക് പ്രിയമേറും. ഇത്തരത്തിലുള്ള ഒരു മീന്‍കറി നിങ്ങളും തയ്യാറാക്കി നോക്കൂ,

നെയ്മീന്‍-അരക്കിലോ

തേങ്ങാപ്പാല്‍ 1 കപ്പ്

Advertisements

ചെറിയുള്ളി-10

ഇഞ്ചി-ഒരു കഷ്ണം

വെളുത്തുള്ളി-2 അല്ലി

തക്കാളി-1

പച്ചമുളക്-2

മുളകുപൊടി-2 ടീസ്പൂണ്‍

മല്ലിപ്പൊടി-2 ടീസ്പൂണ്‍

ഉലുവാപ്പൊടി-അര ടീസ്പൂണ്‍

പുളി അല്ലെങ്കില്‍ കുടമ്പുളി-പാകത്തിന്

വെളിച്ചെണ്ണ

കറിവേപ്പില

മീനില്‍ 1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, പാകത്തിന് ഉപ്പ് എന്നിവ പുരട്ടി ഒരു മണിക്കൂര്‍ വയ്ക്കുക. മസാലപ്പൊടികള്‍ ചൂടാക്കി ചൂടാറുമ്പോള്‍ അല്‍പം വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുക്കുക. ഒരു മീന്‍ചട്ടിയില്‍ വെളിച്ചെണ്ണ മൂപ്പിയ്ക്കുക. ഇതിലേയ്ക്ക് കറിവേപ്പില, ചുവന്നുള്ളി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത് എന്നിവയിട്ടു നല്ലപോലെ വഴറ്റണം. പിന്നീട് തക്കാളി ചേര്‍ത്തിളക്കി ഇത് ഉടഞ്ഞു ചേരുന്നതു വരെ ഇളക്കുക. ഇതിലേയ്ക്ക് മസാലപ്പൊടികള്‍ ചേര്‍ത്തിളക്കണം. പുളി പിഴിഞ്ഞതോ കുടമ്പുളിയോ ചേര്‍ത്തു തിളപ്പിയ്ക്കുക. തിളച്ചു വരുമ്പോള്‍ മീന്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കി വേവിയ്ക്കണം. മീന്‍ ഒരുവിധം വെന്തു കഴിയുമ്പോള്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് പാകത്തിന് വെള്ളമാകുന്നതു വരെ വറ്റിച്ചെടുക്കുക. ഇതിലേയ്ക്ക് കറിവേപ്പില ചേര്‍ത്ത് വെളിച്ചെണ്ണയൊഴിയ്ക്കാം.