KOYILANDY DIARY

The Perfect News Portal

സിഐ.യുടെ മാനസിക പീഡനം മൂലം എസ് ഐ കുഴഞ്ഞ് വീണതായി പരാതി

കോഴിക്കോട്: കൊയിലാണ്ടി പോലീസ് സർക്കിൾ ഇൻസ്പെക്ടറുടെ മാനസിക പീഢനത്തെ തുടർന്ന് എസ് ഐ കുഴഞ്ഞ് വീണതായി പരാതി. കൊയിലാണ്ടി സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ, കെ. സുനിൽ കുമാർ ആണ് ജോലിക്കിടെ കുഴഞ്ഞു വീണത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ എസ് ഐക്ക് അമിത രക്ത സമ്മർദ്ദമുണ്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഇതേ തുടർന്ന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടർ നിർദ്ദേശിച്ചു. അർഹതപ്പെട്ട ഡ്യൂട്ടി ഓഫും അത്യാവശ്യ കാര്യത്തിനായി ലീവും സിഐ അനുവദിക്കാറില്ലെന്ന് എസ് ഐ പറഞ്ഞു. ഇലക്ഷൻ ഡ്യൂട്ടിയോട് അനുബന്ധിച്ചാണ് സുനിൽ കുമാർ കൊയിലാണ്ടിയിൽ എത്തിയത്.

പത്ത് പെറ്റികേസ് രജിസ്റ്റർ ചെയ്ത ശേഷം സ്റ്റേഷനിൽ കയറിയാൽ മതിയെന്ന് സിഐ പറഞ്ഞതോടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്ന് എസ് ഐ പറഞ്ഞു. സിഐ സന്ദീപിൻ്റെ ഒറ്റയാൻ തീരുമാനങ്ങൾക്കെതിരെ കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുള്ള എസ് ഐ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം മാധ്യമ പ്രവർത്തകൻ ബൈജു എംപീസിനെതിരെ അനാവശ്യമായി കേസെടുത്തതിനെ തുടർന്ന് സി.ഐ.ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *