KOYILANDY DIARY

The Perfect News Portal

സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ജെമിനി അറേബ്യന്‍സിന് മറ്റൊരു ജയം കൂടി

ഷാര്‍ജ:  മാസ്റ്റേഴ്സ് ചാമ്ബ്യന്‍സ് ലീഗില്‍ ക്യാപ്റ്റന്‍ വീരേന്ദര്‍ സേവാഗിന്റെ വെടിക്കെട്ട് ബാറ്റിംഗ് മികവില്‍ ജെമിനി അറേബ്യന്‍സിന് മറ്റൊരു ജയം കൂടി. മുന്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് നയിച്ച സ്ട്രൈക്കേഴ്സിനെയാണ് സേവാഗും കൂട്ടരും തോല്‍പിച്ചത്. നാല് കളിയില്‍ അറേബ്യന്‍സിന്റെ നാലാമത്തെ ജയമാണിത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ജെമിനിക്ക് വേണ്ടി സേവാഗ് തന്നെയാണ് അടി തുടങ്ങിയത്. ഒന്നാം വിക്കറ്റായി റുഡോള്‍ഫ് വീഴുമ്ബോള്‍ സ്കോര്‍ ബോര്‍ഡില്‍ 7.

3 ഓവറില്‍ 86 റണ്‍സ്. ഇതില്‍ 27 റണ്‍സ് മാത്രമേ റുഡോള്‍ഫിന്റേതായി ഉണ്ടായിരുന്നുള്ളൂ. 7 വിക്കറ്റിന് 224 റണ്‍സടിച്ച ജെമിനിക്കെതിരെ കണ്ണും വീശി പൊരുതിയ സ്ട്രൈക്കേഴ്സ് 9 വിക്കറ്റിന് 212 വരെയെത്തി. ജെമിനിക്ക് 12 റണ്‍സിന്റെ ജയം. കോപ്പി ബുക്കിലുള്ളതും ഇല്ലാത്തതുമായ സകല ഷോട്ടുകളും സേവാഗ് കളിച്ചു. തുടക്കം മുതല്‍ ആഞ്ഞടിച്ച വീരു ടീമിനെ 200 കടത്തിയ ശേഷമാണ് പുറത്തായത്. മാന്‍ ഓഫ് ദ മാച്ച്‌ ആര് എന്ന ചോദ്യമേ ഉയരുന്നില്ല. കഴിഞ്ഞ കളിയിലും താരം സേവാഗ് തന്നെയായിരുന്നു.

സേവാഗിനൊപ്പം രണ്ടാം വിക്കറ്റില്‍ സങ്ക 135 റണ്‍സ് ചേര്‍ത്തു. 33 പന്തില്‍ 51 റണ്‍സായിരുന്നു ഇത്തവണ സങ്കയുടെ സമ്ബാദ്യം. കഴിഞ്ഞ കളിയിലും സങ്ക ഫിഫ്റ്റിയടിച്ചിരുന്നു. അവസാന ഓവറില്‍ ആദ്യത്തെ നാല് പന്തിലും വിക്കറ്റ് വീഴ്ത്തിയാണ് വെസ്റ്റ് ഇന്‍ഡീസിന്റെ കൃഷ്മാര്‍ സന്തോക്കി താരമായത്. ഒരേ ഒരു റണ്‍ മാത്രം വഴങ്ങിയ ഈ ഓവറില്‍ അവസാന പന്തില്‍ ഒരു റണ്ണൗട്ടും കിട്ടി.

Advertisements