KOYILANDY DIARY

The Perfect News Portal

പ്രവാസികൾക്ക് വാക്‌സിനേഷന്‍ പ്രത്യേക രജിസ്‌ട്രേഷൻ ലിങ്ക് നിലവിൽ വന്നു; അപേക്ഷിക്കേണ്ടതെങ്ങെനെ എന്നറിയാം

കോഴിക്കോട്: കേരളത്തിൽ 18 മുതല്‍ 45 വയസുവരെ പ്രായമുള്ളവരുടെ വാക്‌സിനേഷന്‍ മുന്‍ഗണനാ വിഭാഗത്തില്‍ പ്രവാസികളെക്കൂടി ഉള്‍പ്പെടുത്തികൊണ്ടുള്ള ആരോഗ്യ വകുപ്പിന്റെ ഉത്തരവിന് പിന്നാലെ ഇതിനായി പ്രവാസികൾക്ക് രജിസ്റ്റർ ചെയ്യാൻ പ്രത്യേകം ലിങ്കും നിലവിൽ വന്നു. വാക്‌സിനേഷന്‍ മുൻഗണന ലഭിക്കുന്നതിനായി പ്രവാസികൾ രണ്ട് ലിങ്കുകളിൽ തങ്ങളുടെ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. അതിന്റെ രീതികൾ ഇങ്ങിനെയാണ്‌:
* പ്രാഥമികമായി www.cowin.gov.in എന്ന ലിങ്കിൽ ആദ്യം വ്യക്തിഗത വിവരങ്ങൾ രജിസ്റ്റർ ചെയ്യുക.
* ശേഷം പ്രവാസി മുൻഗണന ലഭിക്കുന്നതിനായി https://covid19.kerala.gov.in/vaccine/ എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യണം.
* ലിങ്ക് തുറക്കുമ്പോൾ ലഭിക്കുന്ന INDIVIDUAL REQUEST എന്ന ടാബിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന Disclaimer എന്ന മെസ്സേജ് ബോക്സ് ക്ലോസ് ചെയ്യുക.
* നാട്ടിലുള്ള മൊബൈൽ നമ്പർ എന്റർ ചെയ്ത് Get OTP എന്നതിൽ ക്ലിക്ക് ചെയ്യുക. ഇവിടെ നൽകുന്ന മൊബൈൽ നമ്പറിൽ ഉടൻ ആറ് അക്ക OTP നമ്പർ മെസേജ് ആയി വരും. ഈ നമ്പർ Enter OTP എന്ന ബോക്സിൽ എന്റർ ചെയ്യുക, Verify എന്നതിൽ ക്ലിക്ക് ചെയ്യുക.
 *OTP Verified എന്ന മെസേജ് വന്നാൽ OK ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ ഫോമിലേക്ക് പ്രവേശിക്കാം.
* ഫോമിൽ ജില്ല, പേര്, ലിംഗം, ജനന വര്‍ഷം, യോഗ്യത വിഭാഗം (ഇവിടെ Going Abroad എന്ന് സെലക്ട് ചെയ്യുക), ഏറ്റവും അടുത്ത വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ പൂരിപ്പിക്കുക.
* ശേഷം വരുന്ന Supporting Documents എന്നതിന് താഴെ രണ്ട് ഫയലുകൾ അപ്‌ലോഡ് ചെയ്യണം. ഇതിൽ ആദ്യം പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജുകൾ ഒറ്റ പേജായി കോപ്പി എടുത്തു ആ ഫയലും രണ്ടാമത്തേതിൽ പ്രവാസികളുടെ വിസ സംബന്ധമായ വിവരങ്ങളും അപ്‌ലോഡ് ചെയ്യുന്നതാണ് നല്ലത്. ഓരോ ഫയലുകളും PDF/JPG എന്നീ ഫോർമാറ്റിൽ 500 kb യിൽ താഴെ ഫയൽ സൈസ് ഉള്ളതായിരിക്കണം.
* അവസാനമായി നേരത്തെ കോവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ലഭിച്ച 14 അക്ക COWIN റഫറന്‍സ് ഐഡി എന്റർ ചെയ്യണം. ഇതിന് ശേഷം Submit ചെയ്യാവുന്നതാണ്.
ഈ അപേക്ഷയും കൂടെ നല്‍കിയ രേഖകളും ജില്ലാ തലത്തില്‍ പരിശോധിച്ച ശേഷം അര്‍ഹരായവരെ വാക്സിൻ ലഭ്യതയും മുന്‍ഗണനയും അനുസരിച്ച് വാക്‌സിനേഷന്‍ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കുന്നതാണ്. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തുമ്പോള്‍ അപ്പോയിന്റ്‌മെന്റ് എസ്.എം.എസ്, ഐഡി പ്രൂഫ് ആയി പാസ്പോർട്ട് എന്നിവ കാണിക്കേണ്ടതാണ്. പ്രവാസികൾ തങ്ങളുടെ ഐഡി പ്രൂഫ് ആയി പാസ്പോർട്ട് നമ്പർ തന്നെ നൽകാൻ പ്രത്യേകം ശ്രദ്ധിക്കണം. എങ്കിൽ മാത്രമേ കോവിഡ് സർട്ടിഫിക്കറ്റിൽ പാസ്പോര്ട് നമ്പർ കാണിക്കൂ. വിദേശത്തേക്കുള്ള സർട്ടിഫിക്കറ്റിൽ പാസ്പോർട്ട് നമ്പർ മാത്രമേ പരിഗണിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *