KOYILANDY DIARY

The Perfect News Portal

ദീർഘദൂര വാഹന യാത്രകാർക്കും മറ്റും അനുഗ്രഹമായി സേവാ ട്രസ്റ്റിൻ്റെ ഭക്ഷണ പൊതി

കൊയിലാണ്ടി: ലോക് ഡൗൺ കാലത്ത് ദീർഘദൂര വാഹന യാത്രകാർക്കും മറ്റും അനുഗ്രഹമായി മാറുകയാണ് അന്നപൂർണ്ണ സേവാട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷണ പൊതികൾ. ദേശീയ പാതയിൽ ഭക്ഷണ പൊതിയുമായി കാത്തു നിന്നാണ് ഭക്ഷണ പൊതികൾ നൽകുന്നത്. കൂടാതെ ക്ഷേത്രത്തിനു സമീപത്തെ പരിസരം അണുവിമുക്തമാക്കുക. ഹോംകോറൻ്റീനിൽ ഉള്ളവർക്ക് മരുന്നും ഭക്ഷണവും എത്തിക്കാൻ ഹെൽപ് ഡസ്കും ആരംഭിച്ചിട്ടുണ്ട്. 

ലോക് ഡൗൺ തുടങ്ങിയ ദിവസം മുതൽ ഭക്ഷണ പൊതി വിതരണം ചെയ്തു വരുന്നു. ഇത് നിരവധി വാഹനയാത്രകർക്കും മറ്റും അനുഗ്രഹമായി മാറുകയാണ്. ചൊവാഴ്ച മുതൽ, താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും. ജീവനകാർക്കും, പോലീസുകാർക്കും ചായ വിതരണവും ആരംഭിച്ചതായി പ്രസിഡണ്ട്, എസ്.കെ. ഷംജിത് ലാൽ പറഞ്ഞു. മനയിടത്ത് പറമ്പിൽ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിൻ്റെ കീഴിലാണ് സേവാട്രസ്റ്റ് പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *