KOYILANDY DIARY

The Perfect News Portal

പന്തലായനി സൗത്ത്‌ റസിഡൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: പന്തലായനി സൗത്ത്‌ റെസിഡൻ്റ്സ് അസോസിയേഷൻ ഭക്ഷ്യ ധാന്യകിറ്റ് വിതരണം ചെയ്തു. കോവിഡ് 19 രൂക്ഷമാവുകയും സമ്പൂർണ്ണ ലോക്ഡൌൺ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ ദുരിതത്തിലായ ജനതയെ സഹായിക്കാനാണ് പന്തലായനി സൗത്ത്‌ റസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ മുഴുവൻ വീട്ടുകാർക്കും പച്ചക്കറി ഉൾപ്പെടെ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. 14 ഇനങ്ങളുടെ കിറ്റാണ് ഓരോ കുടുംബത്തിനും കൈമാറിയത്. ലോക്ഡൌൺ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ നഗരസഭയിലെ 15-ാം വാർഡ് കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിരുന്നു.

കർശന നിയന്ത്രണം പ്രദേശത്ത് നടപ്പാക്കിയതിലൂടെ ജനങ്ങൾ പുറത്തിറങ്ങാൻ കഴിയാതെ വല്ലാതെ പ്രയാപ്പെടുകയുണ്ടായി. ഇതോടെയാണ് റെസിഡൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ നൂറിൽപ്പരം കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചുകൊണ്ടാണ് ഭക്ഷ്യ കിറ്റ് തയ്യാറാക്കിയതും വിതരണം നടത്തിയതും. കഴിഞ്ഞ ലോക്ഡൌൺ കാലത്തും മറ്റ് പ്രതിസന്ധി ഘട്ടങ്ങളിലും ഇത്തരം മാതൃകാപരമായ പ്രവർത്തനങ്ങൾക്കാണ് അസോസിയേഷൻ നേതൃത്വം നൽകിയതെന്ന് ഭാരവാഹികൾ പറഞ്ഞു. അസോസിയേഷൻ പ്രസിഡണ്ട് കെ. രാജചന്ദ്രൻ, സിക്രട്ടറി അഭിലാഷ് സോപാനം, ട്രഷറർ, ആർ.കെ. രാജീവൻ, എം.വി. ബാലൻ, പത്മനാഭൻ പവിന, മധുസൂദനൻ സി.വി, ബിനോയ് ദാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കിറ്റ് വിതരണം പൂർത്തിയാക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *