KOYILANDY DIARY

The Perfect News Portal

നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല താലൂക്ക് ആശുപത്രി സന്ദർശിച്ചു

കൊയിലാണ്ടി: നിയുക്ത എം.എൽ.എ. കാനത്തിൽ ജമീല കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരോഗ്യ പ്രവർത്തകരുമായി സംസാരിച്ചു. കോവിഡ്  ചികിത്സയ്ക്കായി ആശുപത്രിയിലൊരുക്കിയ കൊവിഡ് സെക്കണ്ടറി ലെവൽ ട്രീറ്റ് മെൻ്റ് സെന്റർ (എസ്.എൽ.ടി.സി.) ആരംഭിക്കുന്നതിൻ്റെ മുന്നൊരുക്കങ്ങളും ചർച്ച ചെയ്തു.  യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.പി സുധ. വൈസ്. ചെയർമാൻ കെ. സത്യൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ. സി. പ്രജില. കെ. ഷിജു. ഇ.കെ. അജിത്. കെ.എ. ഇന്ദിര. നഗരസഭ കൗൺസിലർ. എ. അസീസ്. ആശുപത്രി സുപ്രണ്ട് പ്രതിഭ. സിപിഎം ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്. ആശുപത്രി ലേ സെക്രട്ടറി ശ്രീ ജയന്ത് എന്നിവർ പങ്കെടുത്തു.

തിരുവങ്ങൂർ സി എച്ച് സി സന്ദർശിച്ചു

കൊയിലാണ്ടിയിലെ നിയുക്ത എം എൽ എ കാനത്തിൽ ജമീല തിരുവങ്ങൂർ സി എച്ച് സി സന്ദർശിച്ചു സെൻ്ററിലേക്ക് ആവശ്യമുള്ളതും വളരെ അടിയന്തിരമായി ചേയ്യേണ്ട ആവശ്യങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി സമർപ്പിക്കാൻ മെഡിക്കൽ ഓഫീസർ ഡോ. അനിലിനോട് ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർപേഴ്സൻ ഷീബ ശ്രീധരൻ, ബ്ലോക്ക് പഞ്ചായത്തംഗം ബിന്ദുസോമൻ, ചേമഞ്ചേരി ഗ്രാമ പഞ്ചായത്തംഗം ഷബ്ന ഉമ്മാരിയിൽ, ഗ്രാമപഞ്ചായത്ത് മുൻ അംഗം എം നൗഫൽ, മെഡിക്കൽ ഓഫീസർ ഡോ അനി, ഡോ അമലു, ഡോ ശ്രീരാജ് ഹെൽത്ത് ഇൻസ്പക്റ്റർ ജെ കെ ശശി, സ്റ്റാഫ് നേഴ്സ് ഷിബി എസ് എൻ, ഫാർമസിസ്റ്റ് ദിനേഷ് എന്നിവരും സന്നിഹിതരായി.

Advertisements

പയ്യോളി സി.എച്ച്.സി. സന്ദർശിച്ച് ഡോക്ടറുമായും മറ്റ് ആരോഗ്യ പ്രവർത്തകരുമായി ഏറെ നേരം സംസാരിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനാവശ്യമായ ഇടപെടലുകൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നതിന് ജീവനക്കാരോട് ആവശ്യപ്പെട്ടു. സെൻ്ററിലെ വികസന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *